06 June 2012

വെട്ടിന്റെ രാഷ്‌ട്രീയം
















`ദൈവത്തെ നിഷ്‌കാസനം ചെയ്‌തവര്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്‌
മനുഷ്യനെയും മനുഷ്യത്വത്തെയും
കുടിയിറക്കുന്നു; പൈശാചികമായി...

കൊലയാളികള്‍ മുഖം കഴുകി;
ചെങ്കൊടിയുടെ ചുവപ്പിനെ
ആവേശത്തോടെ നെഞ്ചേറ്റിയ
വിപ്ലവകാരിയുടെ ദേഹത്ത്‌ നിന്ന്‌
തെറിച്ച ചുടുചോര കൊണ്ട്‌...

രാഷ്‌ട്രീയമറിയാത്ത കുരുന്നുകളുടെ
കണ്ണുകളും പുസ്‌തകങ്ങളും
അധ്യാപകന്റെ രക്തംകൊണ്ട്‌
ചുവപ്പിച്ച നരാധമര്‍
താണ്‌ഡവം തുടരുന്നു

അല്ലയോ സഖാവെ; എന്തിന്റെ
പേരിലാണ്‌ ന്യായീകരിക്കുക;?
നിങ്ങളുടെ പഴയ സതീര്‍ത്ഥ്യനെ
ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍
അടച്ച കാപാലികത്വത്തിന്‌
പിന്നിലെ പ്രത്യയശാസ്‌ത്രത്തെ......


ഒന്നുറപ്പാണ്‌...
എന്നേ മരിച്ച പ്രത്യയശാസ്‌ത്രത്തിന്റെ
ഇരുളടഞ്ഞ ശവക്കല്ലറയില്‍ നിന്ന്‌
അവസാനത്തെ ആണിയും
അടര്‍ത്തിയെടുക്കുന്ന
നിങ്ങളുടെ സ്വപ്‌നങ്ങളില്‍
അരശതം വെട്ടുകള്‍ കൊണ്ട്‌
വികൃതമാക്കിയ ആ മുഖം

അശാന്തിയുടെ കാളിമ പടര്‍ത്തും. `

1 comment:

അജയ്‌ ശ്രീശാന്ത്‌.. said...

ഒന്നുറപ്പാണ്‌...
എന്നേ മരിച്ച പ്രത്യയശാസ്‌ത്രത്തിന്റെ
ഇരുളടഞ്ഞ ശവക്കല്ലറയില്‍ നിന്ന്‌
അവസാനത്തെ ആണിയും
അടര്‍ത്തിയെടുക്കുന്ന
നിങ്ങളുടെ സ്വപ്‌നങ്ങളില്‍
അരശതം വെട്ടുകള്‍ കൊണ്ട്‌
വികൃതമാക്കിയ ആ മുഖം
അശാന്തിയുടെ കാളിമ പടര്‍ത്തും. `