17 January 2009

കരിയിലകള്‍




"കരയുകയായിരുന്നവ....
ഇരുട്ട്‌ പരവതാനി വിരിച്ച
ഇരുണ്ട വീഥിയില്‍..
പുതുമഴയുടെ ഗന്ധം
ആര്‍ത്തിയോടെ നുകര്‍ന്ന
വരണ്ട മണ്ണിനെ
ചുംബിക്കാന്‍ തിടുക്കം കൂട്ടിയ
നനുത്ത കരിയിലകള്‍..

നാളിത്രയും താലോലിച്ച;
വന്‍മരത്തിന്റെ ശാഖകള്‍ക്ക്‌
കരച്ചിലടക്കാനായില്ല;
പൊക്കിള്‍ക്കൊടിയില്‍
അലിഞ്ഞുചേര്‍ന്ന
രക്തബന്ധത്തിന്റെ
തീഷ്ണത അവ
മനസ്സിലാക്കിയിരിക്കാം.

അഭയം തന്ന;
ഞെട്ടുകളോട്‌ പോലും
യാത്രപറയാന്‍
സമയം അനുവദിച്ചില്ല;
സമയം തെറ്റിവന്ന
കാറ്റിന്‌ ചെവിയില്ലെന്ന്‌
അടക്കം പറഞ്ഞത്‌,
മരത്തിന്നുയരം അളക്കാന്‍
ശ്രമിച്ച ഉറുമ്പുകളായിരുന്നു.

നിലത്തടര്‍ന്നു വീണ
മഴത്തുള്ളികള്‍
കരിയിലയുടെ കിടപ്പ്‌
കണ്ട്‌ സഹതപിച്ചു.
പോകാന്‍ സമയമായെന്ന്‌
പറയാന്‍ സാധിച്ചില്ല.
ആത്മീയതയുടെ -
ആളനക്കങ്ങള്‍
അവശേഷിപ്പിക്കാന്‍ മാത്രം
വലുപ്പമുണ്ടായിരുന്നില്ല;
കരിയിലകളുടെ ആത്മാവിന്‌..

22 comments:

Sunith Somasekharan said...

nalla varikal
kollaam

mayilppeeli said...

മനുഷ്യജന്മവുമീ കരിയിലകളേപ്പോലെയല്ലേ......യാത്രപറയാതെ ഒരിയ്ക്കല്‍ കരിഞ്ഞുവീഴും........വളരെ നന്നായിട്ടുണ്ട്‌....നല്ല വരികള്‍....

smitha adharsh said...

good lines...liked it very much

നിലാവ് said...

"അഭയം തന്ന;
ഞെട്ടുകളോട്‌ പോലും
യാത്രപറയാന്‍
സമയം അനുവദിച്ചില്ല;
സമയം തെറ്റിവന്ന
കാറ്റിന്‌ ചെവിയില്ലെന്ന്‌
അടക്കം പറഞ്ഞത്‌,
മരത്തിന്നുയരം അളക്കാന്‍
ശ്രമിച്ച ഉറുമ്പുകളായിരുന്നു" -- ഈ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു..

Ranjith chemmad / ചെമ്മാടൻ said...

നല്ല വരികള്‍ മാഷേ....

Typist | എഴുത്തുകാരി said...

ഇതു തന്നെയല്ലേ, മനുഷ്യന്റേയും ഗതി, യാത്ര പറയാന്‍ നേരം കിട്ടാറില്ലല്ലോ, പലപ്പോഴും.

പകല്‍കിനാവന്‍ | daYdreaMer said...

സമയം തെറ്റിവന്ന
കാറ്റിന്‌ ചെവിയില്ലെന്ന്‌
അടക്കം പറഞ്ഞത്‌,
മരത്തിന്നുയരം അളക്കാന്‍
ശ്രമിച്ച ഉറുമ്പുകളായിരുന്നു.

കരിയില പറഞ്ഞതു.... കൊള്ളാം...!

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്.

തേജസ്വിനി said...

nalla varikal...nalla kavithayum..

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു...

നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ നാമെടുക്കാറുള്ളൂ...

ഒന്നുവീണുപോയാൽ തിരിഞ്ഞുനോക്കാൻ പാടില്ലെന്നാണ് നിയമം!

ആശംസകൾ.....

പെണ്‍കൊടി said...

ആദ്യമായാണിവിടെ.. പ്രിയ സഖിയുടെ പേരിലുള്ള ബ്ലോഗില്‍... ഇഷ്ടായി..
വരികളും കൊള്ളാം..


-പെണ്‍കൊടി.

Rejeesh Sanathanan said...

വെറും കരിയിലകളാണ് നാമെന്ന തിരിച്ചറിവ് മാത്രം മതി നമ്മുടെ ദുര അടങ്ങാന്‍.......

കെട്ടുങ്ങല്‍ said...

Marvelous

ഹന്‍ല്ലലത്ത് Hanllalath said...

കരിയിലകളില്‍ ജീവിത സത്യം വരച്ചിട്ടിരിക്കുന്നു..
ആശംസകള്‍..

വിജയലക്ഷ്മി said...

വളരെ നല്ല ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത ... മോനെ ...

Anil cheleri kumaran said...

നല്ല കവിത , ഇഷ്ടപ്പെട്ടു.

Sureshkumar Punjhayil said...

Parannakalathe...!

Manoharam, Ashamsakal...!!!

നരിക്കുന്നൻ said...

അഭയം തന്ന;
ഞെട്ടുകളോട്‌ പോലും
യാത്രപറയാന്‍
സമയം അനുവദിച്ചില്ല;

വല്ലാതെ ആഴ്ന്നിറങ്ങിപ്പോയി ഈ വരികൾ. പ്രിയസഖിയുടെ ഓർമ്മകളിൽ ഇനിയും അക്ഷരങ്ങൾ പെയ്തിറങ്ങട്ടേ.

paarppidam said...

നന്നായിരിക്കുന്നു...
വരികൾക്ക് വശ്യമായൊരു ഭംഗിയുണ്ട്...
ഇനിയും എഴുതുക

jayanEvoor said...

നല്ല വരികള്‍...
നല്ല ബ്ലോഗ്‌.

Unknown said...

sum one..unkown...woke up from my heart & said.."its really touched somewhere...."....

Jishad Cronic said...

കൊള്ളാം...!