30 July 2008

അകലം


വിയര്‍പ്പ്‌ പൊടിഞ്ഞുതുടങ്ങിയ
ദേഹത്തോട്‌ പറ്റിച്ചേര്‍ന്നിരിക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കാം
ഇടതുവശത്ത്‌ നാലറകളിലായി
അടക്കം ചെയ്ത ചുവന്നപാത്രം
ആവേശത്തോടെ കുതിക്കുകയായിരുന്നു.

വേഗത തീരെ കുറവാണെന്ന്‌
അവളോട്‌ ഉറക്കെപറയാന്‍
വല്ലാത്തൊരു മടിയായിരുന്നു
നന്നെ തളര്‍ന്നു തുടങ്ങിയ
കണങ്കാലുകള്‍ക്ക്‌;

കൃഷ്ണനിറമാര്‍ന്ന
ഇളംമേനിയ്ക്കകത്തെ
വെളുത്ത മനസ്സിന്‌ എന്നാല്‍;
ഒട്ടും അറപ്പ്‌ തോന്നിയിരുന്നില്ല.
അവളുടെ സ്ഥൂലശരീരത്തിന്‌
ആ കുതിപ്പ്‌ ചേരില്ലെന്ന്‌ പറയാന്‍.

കടല്‍ക്കരയില്‍ നിന്നും
ആര്‍ത്തലച്ചെത്തുന്ന
തണുത്ത കാറ്റിനെ
പ്രതിരോധിക്കാന്‍ മാത്രം
ശക്തിയില്ലായിരുന്നു.
അലക്ഷ്യമായി ധരിച്ച
വസ്ത്രത്തിനുള്ളിലെ
തളര്‍ന്ന മേനിയ്ക്ക്‌.

ഓരോ കാല്‍വയ്പ്പിലും
അവളുടെ ശിരസ്സ്‌
പിറകോട്ട്‌ ചലിച്ചുകൊണ്ടിരുന്നു.
ഭീതിയുടെ തീവ്രത
ഉറക്കം തൂങ്ങിയ കണ്ണൂകളിലെ
ഇരുണ്ട കൃഷ്ണമണികള്‍
വിളിച്ചറിയിക്കാന്‍ ശ്രമിച്ചു.

തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌. പക്ഷെ;
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍
അവളുടെ കാലടികള്‍ക്കിടയിലെ
അകലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

32 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌. പക്ഷെ;"

മറ്റൊരാള്‍ | GG said...

:)

Ranjith chemmad / ചെമ്മാടൻ said...

കുതിച്ചും കിതച്ചും
നിരാലംബമാകുന്ന യൗവ്വനം!
പിറകിലെപ്പോഴും പിന്‍‌തുടരുന്ന
അനക്കങ്ങള്‍ നിഴലാണെന്ന്
സ്വയം വിശ്വസിച്ച്
സധൈര്യം മുന്നേറാം....
അതേ കഴിയൂ, അതു തന്നെ കഴിയുമോ?...

നല്ല വരികള്‍!

ഗോപക്‌ യു ആര്‍ said...

"തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌.
nannaayirikkunnu...

siva // ശിവ said...

അവസാന പാരഗ്രാഫിലെ വരികളിലെ ചിന്ത എത്ര നന്നായിരിക്കുന്നു...

സീത said...

ജീവിതമെന്ന പടയോട്ടത്തില്‍ മരണം കറുത്തനിഴലായി പിന്നിലുണ്ട്.വളരെ നന്നായിരിക്കുന്നു അമൃത

പാമരന്‍ said...

"ഓരോ കാല്‍വയ്പ്പിലും
അവളുടെ ശിരസ്സ്‌
പിറകോട്ട്‌ ചലിച്ചുകൊണ്ടിരുന്നു."

Unknown said...

അമൃതെ,

പുറകോട്ടു് നോക്കി ഓടിയാല്‍ കുഴിയില്‍ വീഴുമേ!

ഭയം സ്ഥായി ആണെന്നു് തോന്നുന്നല്ലോ :)

ദിലീപ് വിശ്വനാഥ് said...

നിഴലിനെ പേടിക്കണം. വരികള്‍ കൊള്ളാം.

സ്നേഹതീരം said...

പിന്നില്‍ നിഴല്‍ പോലെ ആ കറുത്തരൂപം..


കവിതയുടെ അവസാനഭാഗം വല്ലാതെ മനസ്സിനെ സ്പര്‍‌ശിച്ചു. നന്നായിരിക്കുന്നു.

ശ്രീ said...

“തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌. പക്ഷെ;
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍
അവളുടെ കാലടികള്‍ക്കിടയിലെ
അകലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.”

നിഴലിനെ പോലും വിശ്വസിയ്ക്കാന്‍ പറ്റാത്ത കാലം!
നല്ല വരികള്‍
:)

Shabeeribm said...

ഇഷ്ടപ്പെട്ടു.... :)

ഒരു സ്നേഹിതന്‍ said...

തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌. പക്ഷെ;
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍
അവളുടെ കാലടികള്‍ക്കിടയിലെ
അകലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

നന്നായിട്ടുണ്ട്... ആശംസകൾ...

Rare Rose said...

കൊള്ളാം ട്ടോ അകലങ്ങളിലേക്കോടി മറയാനുള്ള വെമ്പല്‍......

ആഗ്നേയ said...

ഇഷ്ടപ്പെട്ടു ട്ടോ :)
(എപ്പോഴും പേടിയാണല്ലോ ഈ അനിയത്തിക്കുട്ടിക്ക്)

Unknown said...

മിക്ക കവിതകളിലും ഭയം നിഴലിക്കുന്നു എന്ന് പലരും പറഞ്ഞിരിക്കുന്നതായി കണ്ടു.പക്ഷെ, എനിക്കങ്ങനെയല്ല തോന്നിയത്. ചുറ്റും കാണുന്ന അരുതായ്മകളൊടുള്ള ഒരു പ്രതികരണം അല്ലെങ്കില്‍ പ്രതിഷേധം എല്ലാ കവിതകളിലും നിഴലിച്ചുനില്‍ക്കുന്ന പോലെ തോന്നി.

അങ്ങനെ ഉദ്ദേശിച്ചാണോ എഴുതിയത്?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിഴലുകളും കള്ളം പറഞ്ഞൂ തുടങ്ങിയിരിയ്ക്കുന്നു ല്ലേ

നന്നായിരിയ്ക്കുന്നു കവിത

Doney said...

നിഴലല്ല..നിഴലുപോലെ കൂടെ വരുന്നതാ എന്നിപ്പോള്‍‌ ബോധ്യമായില്ലേ??

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായി അമൃത.
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍ - ഈ നിഴല്‍ നമ്മളോടു കൂടിയുണ്ട്, ജനനം തൊട്ടേ. ഈ നിഴലിനും നമ്മള്‍ക്കുമിടയിലെ അകലം കുറഞ്ഞു കുറഞ്ഞ് ഇല്ലാതാവുമ്പോള്‍ ഓട്ടം നിലക്കും.

aneeshans said...

നന്നായി എഴുതുന്നുണ്ട് അമൃത.എഴുതാന്‍ സ്വീകരിക്കുന്ന വിഷയങ്ങള്‍ സെലകട് ചെയ്യുമ്പോള്‍ ഒന്നുകൂടെ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. സ്നേഹത്തോടെ

Anonymous said...

കൊള്ളാം ചേച്ചി.....നന്‍മകള്‍ നേരുന്നു....

Lathika subhash said...

നന്നായി മോളേ...ഇനിയും എഴുതണം.
ഭാവുകങ്ങള്‍..

Mahi said...

ഒരു ഭീതിയില്‍ നിന്ന്‌ ഓടിയകലുന്ന ജീവന്റെ വിഹ്വലതകള്‍ ഭംഗിയായ്‌ വരച്ചു വെച്ചിരിക്കുന്നു അമൃത അഭിനന്ദനങ്ങള്‍

നജൂസ്‌ said...

നന്നായെഴുതിയിരിക്കൂന്നു അമ്രതാ. അകലം അകലം എന്ന്‌ കൂട്ടി കുറിച്ചു വെച്ച ഇടങള്‍ അകലങളിലല്ലന്ന ഓര്‍മ്മപ്പെടുത്തല്‍ തരുന്നു ഈയൊരു കവിത.

നജൂസ്‌ said...
This comment has been removed by the author.
akberbooks said...
This comment has been removed by a blog administrator.
Sapna Anu B.George said...

നന്നായിട്ടുണ്ട് കേട്ടോ അമൃതാ

മാംഗ്‌ said...

ഏല്ലാ കൃതികളും വായിച്ചു ചിലതൊക്കെ ഇഷ്ടപ്പെട്ടു ചിലത് കുറച്ചുക്കൂടി നന്നക്കമാഇരുന്നില്ലെ ഏന്നു തോന്നി. ഏന്തായാലും ശ്രമിച്ചാല്‍ നല്ലൊരു കവൈത്രി ആകാന്‍ പറ്റും ഞാനൊരു പുതിയ ബ്ലോഗറാണ് ഗ്രൂപുകളിലും ചര്‍ച്ചകളിലും ഇല്ലാത്ത സ്വതന്ദ്രന്‍.

അജയ്‌ ശ്രീശാന്ത്‌.. said...

"വാല്‍മീകി,മറ്റൊരാള്‍, രണ്‍ജിത് ചെമ്മാട്, ഗോപക്‌ യു ആര്‍,ശിവ ,സീത, പാമരന്‍,സി. കെ. ബാബു, സ്നേഹതീരം, ശ്രീ,
അജ്ഞാതന്‍, ഒരു സ്നേഹിതന്‍,ആഗ്നേയ,കണ്ണന്‍,
പ്രിയ ഉണ്ണികൃഷ്ണന്‍, ,“ഡോണി“, മോഹന്‍ പുത്തന്‍‌ചിറ, നൊമാദ്,കുട്ടു,ലതി,നജൂസ്‌,
Mang, റെയര്‍ റോസ്‌,
സപ്ന അനു ബി ജോര്‍ജ്ജ്‌, മഹി,
അഭിപ്രായങ്ങള്‍
സമ്മാനിച്ച ഏവര്‍ക്കും നന്ദി.

സുമയ്യ said...

ഇന്നത്തെ കാലത്ത് നിഴലിനേം പേടിക്കണം അമൃതാ..
(അത് വേറെ വിഷയം)
കവിതയില്‍ കുതിച്ചു പായുന്നവര്‍ക്കൊരു മുന്നറിയിപ്പുണ്ട്...!!.
അത് മനസ്സിലാക്കി ഓടുന്നത് നല്ലതാണ്.

joice samuel said...

നന്നയിട്ട്ടുന്ദ്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്!!

Barbydoll said...

Greate imagination dear simply loved it.