
കരി പുരണ്ട സ്വപ്നങ്ങള്‍ക്കിടയില്‍
ഒരിക്കല്‍, ഒരിക്കലെങ്കിലും
തൂവെള്ളക്കുതിരപ്പുറത്തേറി
കനല് വാരിവിതറിയ രാജപാതയില്‍
പതിയെ; സഞ്ചരിക്കുവാന്‍
ആഗ്രഹിക്കുന്നതിലെന്താണ് തെറ്റ്..?
തിടുക്കമൊന്നും പ്രകടിപ്പിക്കേണ്ടതില്ല-
ചുട്ടുപഴുത്ത കാരിരുമ്പ്
സ്നേഹത്തോടെ; അതിലേറെ നിറഞ്ഞ
ആത്മാര്‍ത്ഥതയോടെ പതിയെ,
നിന്റെ കഴുത്തിലാഴ്ത്തുവാന്
എനിക്ക് എന്തിഷ്ടമാണെന്നോ....
അല്ല; അതിലെന്താണ് തെറ്റ്...?
ഒരു കഥയെഴുതണമെന്നുണ്ട്;
പക്ഷെ, അതിന് അനുഭവങ്ങള്‍
വേണമെന്നാണ് പലരും പറയുന്നത്.
പ്രണയത്തെപ്പറ്റിയെഴുതാന് കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപോള്‍ എന്റെ ശരിയുമാവാം...
അതിലെന്താണ്...സുഹൃത്തെ...തെറ്റ്..?
ഒരിക്കല്‍, ഒരിക്കലെങ്കിലും
തൂവെള്ളക്കുതിരപ്പുറത്തേറി
കനല് വാരിവിതറിയ രാജപാതയില്‍
പതിയെ; സഞ്ചരിക്കുവാന്‍
ആഗ്രഹിക്കുന്നതിലെന്താണ് തെറ്റ്..?
തിടുക്കമൊന്നും പ്രകടിപ്പിക്കേണ്ടതില്ല-
ചുട്ടുപഴുത്ത കാരിരുമ്പ്
സ്നേഹത്തോടെ; അതിലേറെ നിറഞ്ഞ
ആത്മാര്‍ത്ഥതയോടെ പതിയെ,
നിന്റെ കഴുത്തിലാഴ്ത്തുവാന്
എനിക്ക് എന്തിഷ്ടമാണെന്നോ....
അല്ല; അതിലെന്താണ് തെറ്റ്...?
ഒരു കഥയെഴുതണമെന്നുണ്ട്;
പക്ഷെ, അതിന് അനുഭവങ്ങള്‍
വേണമെന്നാണ് പലരും പറയുന്നത്.
പ്രണയത്തെപ്പറ്റിയെഴുതാന് കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപോള്‍ എന്റെ ശരിയുമാവാം...
അതിലെന്താണ്...സുഹൃത്തെ...തെറ്റ്..?
20 comments:
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
ആദ്യത്തേ ചോദ്യങ്ങള്‍ ന്യായമാണോ എന്നു പറയാന്‍ എനിക്കറിയില്ല
പക്ഷേ
“നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപ്പോള്‍ എന്റെ ശരിയുമാവാം...
അതിലെന്താണ്...സുഹൃത്തെ...തെറ്റ്..?”
ഈ പറഞ്ഞതില്‍ എന്താപ്പോ ഇത്ര തെറ്റ്???
:)
ഒരു കഥയെഴുതണമെന്നുണ്ട്;
പക്ഷെ, അതിന് അനുഭവങ്ങള്‍
വേണമെന്നാണ് പലരും പറയുന്നത്.
പ്രണയത്തെപ്പറ്റിയെഴുതാന് കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
:)
തെറ്റും ശരിയും ഏതളവുകോലില്‍ അളക്കും? ഒരാള്‍ക്ക് തെറ്റെന്നത് മറ്റൊരാള്‍ക്ക് ശരിയും മറിച്ചുമാവാം..
അതിലെന്താണ് തെറ്റ്?
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
ഇതു വായിച്ചപ്പോള്‍ എന്‍ എന്‍ പിള്ളയുടെ ആത്മകഥ ഓര്‍ത്തു പോവുന്നു.
ഓര്‍മകള്‍ കഥകളാവുന്നതില് തെറ്റില്ല. പക്ഷേ കഥകള്‍ക്കു വേണ്ടി ഓര്‍മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടോ?
തെറ്റും ശരിയുമേതെന്ന് തീരുമാനിക്കുന്നത് ഒരിക്കലും നമ്മളല്ലല്ലോ.....മിസ്റ്റര്‍ റെഡ്.....
കഥകള്‍ക്കു വേണ്ടി ഓര്‍മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടോ?
അതൊരു നല്ല ചോദ്യമാണ്.. ഹരി.. ഇതെല്ലാവരും സ്വയം ചോദിക്കേണ്ടതല്ലേ......
ആണെന്നാണ് എന്റെ അഭിപ്രായം...
ബ്ലോഗിലെഴുതുവാന്
മുന്‍പ് എത്ര ബ്ലോഗെഴുതിയിരിക്കണം വാര്യാരെ?
അല്ല ഇതു ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?
-സുല്‍
കഥാപാത്രം ആത്മഹത്യ ചെയ്യുന്നതായി എഴുതാന്‍ കഥാകൃത്തും....??
കവിതയും ആശയവും ഇഷ്ടമായി....
മയൂര...
കഥാപാത്രത്തിന് ജീവന് നല്‍കാനും, ഒടുവില്‍ യാതൊരു മടിയുമില്ലാതെ ലാഘവത്തോടെ ഇല്ലാതാക്കുവാനും കഥാകൃത്തിനോളം സ്വാതന്ത്ര്യവും അവകാശവും മറ്റാര്‍ക്കുണ്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ.....
അനുഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അവ ഹൃദ്യമാവുകയും വേണം.
തെറ്റോ, ശരിയോ എന്ന് കാലം മറുപടി പറയട്ടെ..
"നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപ്പോള്‍ എന്റെ ശരിയുമാവാം..."
ഈ പറഞ്ഞതില്‍ ഒരു തെറ്റുമില്ല... അതാണു ശരി..
:D
അല്ലാ, ദെന്താ കഥാ? (അതോ കവിതയോ?) കൊലപാതകം നടത്താന്‍ ഒരു കൊലയെങ്കിലും ചെയ്തിരിക്കേണ്ടതില്ലെന്നു ഭംഗിയായി കാണിച്ചിരിക്കുന്നു. ദ്പ്പൊ ആരുടെ ശരിയാ?
നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപ്പോള്‍ എന്റെ ശരിയുമാവാം...
ഇന്നലെത്തെ ശരി ഇന്ന് തെറ്റാവാം.. ഇന്നത്തെ തെറ്റുകള്‍ക്ക് നാളെ ഒരു ശരിയുടെ മുഖം നല്‍കാം...
കവിത ഇഷ്ടമായി.
ശരിയാണ് venunadam
തെറ്റും ശരിയുമേതെന്ന് കാലം തെളിയിക്കട്ടെ....
വിധിക്കാനുള്ള അവകാശം കാലത്തിന് നല്കി നമുക്ക് പതിയെ മാറിനില്‍ക്കാം.....
ഏയ് ഒന്നിലും ഒരു തെറ്റുമില്ല :)
(ഞാന്‍ കണ്‍ഫ്യൂഷനായി)
ഒരു കഥയെഴുതണമെന്നുണ്ട്;
പക്ഷെ, അതിന് അനുഭവങ്ങള്‍
വേണമെന്നാണ് പലരും പറയുന്നത്.
പ്രണയത്തെപ്പറ്റിയെഴുതാന് കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
അമൃതാ..
നല്ല കവിത..
ഇങ്ങനെയൊക്കെ എഴുതിയതില്‍ ഒരു തെറ്റുമില്ലാ ട്ടോ...
പക്ഷേ അല്പം വിയോജിപ്പ് തോന്നിയതിനിവിടെ...
കഥയെഴുതണമെങ്കില്‍
അനുഭവം വേണോ...
ഭാവന പോരെ..?
പ്രണയത്തെ കുറിച്ചെഴുതണമെങ്കില് നാലു പേരെയൊക്കെ പ്രണയിക്കണോ...
കൊലപാതകത്തെ കുറിച്ചെഴുതണമെങ്കില് ഒരു കൊലയെങ്കിലും ചെയ്യണം...? അതു വേണോ..
കുറ്റപ്പെടുത്തുകയല്ലാ ട്ടോ...
കവിത വ്യത്യസ്തമായി തോന്നി...
പക്ഷേ ഒരു ചോദ്യം ചോദിക്കാതെ വയ്യ...ഇങ്ങനെയൊരു കവിതയെഴുതാന്‍ അമൃതക്ക് എത്ര തെറ്റുകള്‍ ചെയ്യേണ്ടി വന്നു?
അഭിനന്ദനങ്ങള്‍...
അമൃതാ..
നല്ല കവിത..
ഇങ്ങനെയൊക്കെ എഴുതിയതില്‍ ഒരു തെറ്റുമില്ലാ ട്ടോ...
പക്ഷേ അല്പം വിയോജിപ്പ് തോന്നിയതിനിവിടെ...
കഥയെഴുതണമെങ്കില്‍
അനുഭവം വേണോ...
ഭാവന പോരെ..?
പ്രണയത്തെ കുറിച്ചെഴുതണമെങ്കില് നാലു പേരെയൊക്കെ പ്രണയിക്കണോ...
കൊലപാതകത്തെ കുറിച്ചെഴുതണമെങ്കില് ഒരു കൊലയെങ്കിലും ചെയ്യണം...? അതു വേണോ..
കുറ്റപ്പെടുത്തുകയല്ലാ ട്ടോ...
കവിത വ്യത്യസ്തമായി തോന്നി...പക്ഷേ ഒരു ചോദ്യം ചോദിക്കാതെ വയ്യ...ഇങ്ങനെയൊരു കവിതയെഴുതാന്‍ അമൃതക്ക് എത്ര തെറ്റുകള്‍ ചെയ്യേണ്ടി വന്നു?
അഭിനന്ദനങ്ങള്‍...
അമൃതാ..
നല്ല കവിത..
ഇങ്ങനെയൊക്കെ എഴുതിയതില്‍ ഒരു തെറ്റുമില്ലാ ട്ടോ...
പക്ഷേ അല്പം വിയോജിപ്പ് തോന്നിയതിനിവിടെ...
കഥയെഴുതണമെങ്കില്‍
അനുഭവം വേണോ...
ഭാവന പോരെ..?
പ്രണയത്തെ കുറിച്ചെഴുതണമെങ്കില് നാലു പേരെയൊക്കെ പ്രണയിക്കണോ...
കൊലപാതകത്തെ കുറിച്ചെഴുതണമെങ്കില് ഒരു കൊലയെങ്കിലും ചെയ്യണം...? അതു വേണോ..
കുറ്റപ്പെടുത്തുകയല്ലാ ട്ടോ...
കവിത വ്യത്യസ്തമായി തോന്നി...
പക്ഷേ ഒരു ചോദ്യം ചോദിക്കാതെ വയ്യ...ഇങ്ങനെയൊരു കവിതയെഴുതാന്‍ അമൃതക്ക് എത്ര തെറ്റുകള്‍ ചെയ്യേണ്ടി വന്നു?
അഭിനന്ദനങ്ങള്‍...
പ്രണയത്തെപ്പറ്റിയെഴുതാന് കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
ഇതിനോട് എനിക്കൊരിക്കലും യോജിക്കാന്‍ കഴിയില്ല... ഒരു കാര്യത്തെ പറ്റി എഴുതണമെങ്കില്‍ അത് നേരിട്ട് അനുഭവിക്കണമെന്നില്ലെന്നാണ് എന്റെ അഭിപ്രായം വ്യഭിചാരത്തെപ്പറ്റി എഴുതണമെങ്കില്‍ അത് നടത്തണമെന്നാണ് നിങ്ങള്‍ പറയുന്നത്... ?
ചോദ്യം കടുത്ത് പോയെങ്കില്‍ സദയം ക്ഷമിക്കുക......?
Post a Comment