23 August 2007

കാര്‍മേഘം


കാര്‍മേഘം എനിക്ക്‌ സമ്മാനിച്ചത്‌
ഇരുണ്ട രാവുകളെയായിരുന്നു
ചന്ദ്രബിംബം ദാനം നല്‍കിയത്‌
നിലാവിന്റെ മരീചികയെയും..

പ്രണയം എനിക്ക്‌ സമ്മാനിച്ചത്‌
നോവേറിയ നൊമ്പരങ്ങളായിരുന്നു
വിരഹം എന്നില്‍ അടിച്ചേല്‍പ്പിച്ചത്‌
ഉറക്കമില്ലാത്ത നിശീഥിനികളെയായിരുന്നു

അയലത്തെ കുട്ടി പതുക്കെ പാടുന്നു.
അല്ല അവള്‍ പാടാനുള്ള ശ്രമത്തിലാണ്‌

'രാവിലും പുലരിയിലുമണയാതേതോ
കിനാവിന്റെ ഇതളുകള്‍ മാഞ്ഞു
പൂവിലും തളിരിലുമണയാതേതോ
പൂന്തേനില്‍ സ്വാദ്‌ ഞാന്‍ നുകര്‍ന്നു

മൗനത്തില്‍ കൈപ്പിടിയിലൊതുങ്ങാന്
മടിക്കൂമീയക്ഷരങ്ങള്‍ നാവിന്റെ തുമ്പില്‍
നിശ്ചലമാകുമാ ദശയില്‍പോലുമെ
ന്നംഗങ്ങള്‍ലാസ്യമാം നടനം തുടര്‍ന്നു.....'

എന്തു പാട്ടാണിത്‌.... ഇതിനെ...
കവിതയെന്ന്‌ വിളിക്കാമോ...?

കാല്‍പനികതയുടെ ശവപ്പറമ്പില്
‍നിയോകൊളോണിത്തിന്റെയും,
ഇംപ്രഷനിസത്തിന്റെയും അതിര്‍വരമ്പില്‍
ബന്ധിച്ചുനിര്‍ത്തിയത്‌..നിര്‍ത്തുവാന്‍ ശ്രമിച്ചത്‌
കവിത നശിപ്പിക്കുവാനായിരുന്നോ...?
ആയിരിക്കില്ല.. അല്ലേ....
ആവരുതെന്ന്‌ ആശിക്കുന്നു
നിങ്ങളെപ്പൊലെ തന്നെ ഞാനും....

18 comments:

അജയ്‌ ശ്രീശാന്ത്‌.. said...

ആയിരിക്കില്ല.. അല്ലേ....
ആവരുതെന്ന്‌ ആശിക്കുന്നു
നിങ്ങളെപ്പൊലെ തന്നെ ഞാനും....

ഏറനാടന്‍ said...

തേങ്ങ നിവേദിക്കുന്നു. "ഠേ" ഇതാണിവിടെത്തെ ചര്യ ട്ടോ.

aneeshans said...

നല്ല ഭാഷയാണ്. എന്നാലും ഒന്നു കൂടെ ആറ്റിക്കുറുക്കാം.

:ആരോ ഒരാള്‍

ശ്രീഹരി::Sreehari said...

വാരസ്യാരുട്ട്യേ.... നന്നായിട്ടൂണ്ട്... ഒന്നൂടെ കൈയൊതുക്കം ആവാം.... നന്നായി വരട്ടെ... :)

:: niKk | നിക്ക് :: said...

വാരസ്യാരേ...ഇതു വായിച്ചിട്ട് നമുക്കൊന്നും തന്നെ തിരിഞ്ഞില്യാ!

ന്നാ‍ലും എഴുതുവാന്‍ ധൈര്യം കാണിച്ചല്ലോ..ഗുഷ് :)

കാര്‍മേഘം എന്ന ടൈറ്റിലും, കവിതയും തമ്മില്‍ എന്താണ് ബന്ധം? കൂടാതെ ആ ചിത്രമെന്തെന്നും മനസ്സിലായില്യ! ആ ചിത്രത്തിന് കവിതയുമായുള്ള ബന്ധം? നാം കുറേ ചിന്തിച്ച്, ചിന്തിച്ച്...

:)

Murali K Menon said...

“ചന്ദ്രബിംബം ദാനം നല്‍കിയത്‌
നിലാവിന്റെ മരീചികയെയും..“

അത് എനിക്കിഷ്ടപ്പെട്ടു. ഒരു സ്റ്റേറ്റ്മെന്റിനപ്പുറത്തേക്ക് കടന്ന് വരികള്‍ മനസ്സിലേക്ക് പതിക്കുവാന്‍ ഇനിയുള്ള രചനകള്‍ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം, ഓണാശംസകളും

K M F said...

കവിതെയെക്കുറിച്ച് എനിക്കെന്നും അറിയില്ല എങ്കിലും എനിക്കിഷ്ട്മായി

ഗിരീഷ്‌ എ എസ്‌ said...

കാല്‍പനികതയുടെ ശവപ്പറമ്പില്
‍നിയോകൊളോണിത്തിന്റെയും,
ഇംപ്രഷനിസത്തിന്റെയും അതിര്‍വരമ്പില്‍
ബന്ധിച്ചുനിര്‍ത്തിയത്‌..നിര്‍ത്തുവാന്‍ ശ്രമിച്ചത്‌

കവിത നശിപ്പിക്കുവാനായിരുന്നോ...?
ആയിരിക്കില്ല.. അല്ലേ....
ആവരുതെന്ന്‌ ആശിക്കുന്നു
നിങ്ങളെപ്പൊലെ തന്നെ ഞാനും....

എഴുത്തുകാരിയുടെ മനസിലെ വിഹ്വലതകള്‍
ദ്രൗപതി തിരിച്ചറിയുന്നു...

പക്ഷേ...
ആദ്യവരികളിലെ
അര്‍ത്ഥം
കവിതയുടെ
മധ്യത്തില്‍ നിന്നും വല്ലാതെ വ്യതിചലിക്കുന്നതായി
കാണാന്‍
കഴിഞ്ഞു....
ഒരു മാറ്റമായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കില്‍ അഭിനന്ദനങ്ങള്‍....


നവകോളനീവല്‍ക്കരണവും
വൈകാരികതയുമെല്ലാം...
കവിതക്ക്‌ കുരുതിക്കളമൊരുക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുംവിധം
കവിതയുടെ പ്രതലം
വഴിമാറിപോകുന്നത്‌ കണ്ടു....

അമൃതയുടെ
പുത്തന്‍ സങ്കല്‍പങ്ങളില്‍
ഞാനും അടിവരയിടുന്നു...

സാരംഗി said...

നന്നായിട്ടുണ്ട് അമൃതയുടെ വരികള്‍..

അജയ്‌ ശ്രീശാന്ത്‌.. said...

്നിവേദ്യത്തിന്‌ നന്ദി ഏറനാടന്‍....
തേങ്ങാ ഉടയ്ക്കലിന്‌ ഇത്ര ശക്തി വേണോ..........മാഷേ............

അജയ്‌ ശ്രീശാന്ത്‌.. said...

പ്രിയപ്പെട്ട.. ദ്രൗപദിചേച്ചിയ്ക്ക്‌,

കാല്‍പനികതയുടെ ശവപ്പറമ്പില്‍ നിയോകൊളോണിസത്തിന്റെയും ഇംപ്രഷനിസത്തിന്റയും അതിര്‍വരമ്പില്‍ തന്നെയാണ്‌ കവിതെയ നിര്‍ത്തുവാന്‍ പലരും ശ്രമിച്ചത്‌ എന്ന്‌ നമുക്കറിയാവുന്ന വസ്തുത തന്നെയാണ്‌. എന്നാല്‍ അതംഗീകരിക്കാന്‍ പലരും മടി കാണിക്കുന്നുവെന്നാണ്‌ ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം. ചങ്ങമ്പുഴയുടെയോ, വള്ളത്തോളിന്റെ.യോ കാലത്തല്ല നാം ജീവിക്കുന്നതെന്നതിനാലും വിജയലക്ഷ്മിയുടെയും, അനില്‍പനച്ചൂരാന്റെയും കവിതകളാണ്‌ പലരെയും സ്വാധീനിക്കുന്നുവെന്നതിനാലും ഭാഷയ്ക്കും രീതിയ്ക്കും അല്‍പമൊക്കെ മാറാമെന്നാണ്‌ എന്റെ എളിയ അഭിപ്രായം. പക്ഷെ, അത്‌ കവിതയുടെ പ്രധാന ആശയത്തില്‍ നിന്ന്‌ വ്യതിചലിച്ചുകൊണ്ടാവരുതെന്ന്‌ ദ്രൗപദിയുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. ചിന്തകള്‍ മാറുന്നതിനനുസരിച്ച്‌ കവിതയ്ക്ക്‌ ബലിപീഠമൊരുക്കുന്ന ബുദ്ധിജീവിനാട്യക്കാരുടെ രചനാ രീതിയും വ്യതിചലിക്കുന്നു....................
അതെല്ലായ്പ്പോഴും സംഭവിക്കാതിരിക്കട്ടെ.......... എന്ന്‌ ചേച്ചിയ്ക്കൊപ്പം ഞാനും ആശിക്കുന്നു.....

SUNISH THOMAS said...

കൊള്ളാം.


:)
പക്ഷേ, വിരോധമൊന്നും തോന്നരുത്. ഓഫ് ടോപ്പിക്കായി കരുതിയാല്‍ മതി. ഇതിന്‍റെയൊരു ശീല് ആണെഴുത്തിന്‍റേതാണല്ലോ?

(എനിക്കങ്ങനെ തോന്നിയതാവും ഇല്ലേ ദ്രൗപദിച്ചേച്ചി?!!)

അജയ്‌ ശ്രീശാന്ത്‌.. said...
This comment has been removed by the author.
അജയ്‌ ശ്രീശാന്ത്‌.. said...

'ഓഫ്‌ ടോപ്പിക്‌ എന്ന മുഖവുരയ്ക്ക്‌ നന്ദി.........

പിന്നെ സുനീഷ്‌ തോമസ്‌ ,,,,,
എഴുത്തിനെ എന്തിനാണ്‌ പെണ്ണെഴുത്തെന്നും, ആണെഴുത്തെന്നും തിരിക്കുന്നത്‌....
ഏതായാലും....പെണ്ണ്‌ എഴുതുന്നതെല്ലാം പെണ്ണെഴുത്ത്‌ എന്ന്‌ വിശേഷിപ്പിക്കാമോ... സുനീഷ്‌

sandoz said...

നല്ല പടം....

Sanal Kumar Sasidharan said...

“കാല്‍പനികതയുടെ ശവപ്പറമ്പില്
‍നിയോകൊളോണിത്തിന്റെയും,
ഇംപ്രഷനിസത്തിന്റെയും അതിര്‍വരമ്പില്‍
ബന്ധിച്ചുനിര്‍ത്തിയത്‌..നിര്‍ത്തുവാന്‍ ശ്രമിച്ചത്‌

കവിത നശിപ്പിക്കുവാനായിരുന്നോ...?
ആയിരിക്കില്ല.. അല്ലേ....
ആവരുതെന്ന്‌ ആശിക്കുന്നു“

പുത്തന്‍ നാട്യത്തിലേക്ക് കവിതയെ കെട്ടിയൊരുക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ വരികള്‍ കവിതയെ നശിപ്പിച്ചിരിക്കുന്നു.ഈ വരികള്‍ക്ക് എന്തിനാണ് ..!
(ഇത് എന്റെ മാത്രം അഭിപ്രായമാണ്)

അജയ്‌ ശ്രീശാന്ത്‌.. said...

sandoz
പടം ഞാനെടുത്തതല്ലട്ടോ...
അതു കൊണ്ടു തന്നെ അതിന്റെ ക്രഡിറ്റിന്‌ ഞാനര്‍ഹയുമല്ല...

അജയ്‌ ശ്രീശാന്ത്‌.. said...

"പുത്തന്‍ നാട്യത്തിലേക്ക് കവിതയെ കെട്ടിയൊരുക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ വരികള്‍ കവിതയെ നശിപ്പിച്ചിരിക്കുന്നു.."

ആത്മാര്‍ത്ഥയില്ലാത്ത പൊള്ളവാക്കിനേക്കാള്‍....
സത്യസന്ധമായ, .... സര്‍ഗ്ഗാത്മകമായ വിമര്‍ശനം എന്തുകൊണ്ടും നല്ലതു തന്നെ....
മുഖംമൂടിയില്ലാതെ കവിതയെസമീപിച്ച സനാതന്‌ ഒരായിരം നന്ദി...