08 August 2007

'അവന്റെ.....ലോകം.........അവരുടേതും'


ചിതലരിച്ചുതുടങ്ങിയ ജാലകത്തിലെ തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ മീനാക്ഷി പുറത്തേക്കു നോക്കി. തന്റെയുള്ളില്‍ ഘനീഭവിച്ചിരിക്കുന്ന അടക്കാനാവാത്ത ശോകം കടമെടുത്ത്‌ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട്‌ ചിത്രം വരച്ചുവെന്ന്‌ അവള്‍ക്ക്‌ തോന്നി. നിലാവ്‌ ചിന്തുന്ന രാത്രിയിലും കാര്‍മേഘങ്ങളെക്കണ്ട്‌ അവള്‍ അതില്‍ അതിശയപ്പെട്ടില്ല. അടക്കാനാവാത്ത ദുഃഖം കൊണ്ട്‌ ഇടനെഞ്ച്‌ പിടയുന്നതിനിടയിലും അവള്‍ ചന്ദ്രിക പൊഴിക്കുന്ന അമ്പിളിമാമനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു.



വെറുതായാണെന്നറിയാമെങ്കിലും അവള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിനൊരുങ്ങി. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്ക്‌ ഉറക്കം വന്നില്ല. എന്തിനാണ്‌ ഞാനിങ്ങനെ വിഷമിക്കുന്നത്‌? അവനെന്നെ ഉപേക്ഷിച്ചതിന്‌ ഞാനെന്തിന്‌ ഇത്രമാത്രം ദുഃഖിതയാവണം? അവനെപ്പോലെ എനിക്കും എന്തുകൊണ്ട്‌ എല്ലാം മറന്നുകൂടാ......... അവള്‍ക്കതിനുത്തരം കിട്ടിയില്ല. ഒരു പാടാലോചിച്ചെങ്കിലും..........



കുട്ടിക്കാലത്ത്‌ മണ്ണപ്പം ചുട്ടുകളിച്ചതും, കളിക്കല്യാണം കഴിച്ചതുമെല്ലാം മുതല്‍ക്കുള്ള കാര്യങ്ങളെല്ലാം അവളുടെ മനസ്സിലൂടെ മിന്നിമറിഞ്ഞു. ബാല്യവും, കൗമാരവും കടന്ന യൗവനത്തിലെത്തിയിട്ടും തീഷ്ണത മങ്ങാതിരുന്ന തങ്ങളുടെ പ്രണയവും, അപ്രതീക്ഷിതമായ വേര്‍പിരിയലും.............. മറ്റും ഓര്‍ക്കുമ്പോള്‍ മീനുവിന്റെ മനസ്സില്‍ തീകോരിയിട്ടപോലെ തോന്നി. പക്ഷേ...................



'ഇനിയെങ്കിലും ടി വി ഓഫാക്കി പഠിക്കാനിരിക്കെടീ.........' അമ്മയുടെ ശകാരം കേട്ട്‌ ആര്‍ഷ മെഗാസീരിയലിന്റെ മായികലോകത്ത്‌ നിന്നുണര്‍ന്നു. മീനുവിന്‌ ഇനി എന്താണ്‌ സംഭവിക്കുക എന്നതറിയാതെ ടി വി ഓഫാക്കുകയെന്നത്‌ അവളെക്കൊല്ലുന്നതിനു സമമായിരുന്നു. ആകാംഷയോടെ ടി വി സ്ക്രീനിലേക്ക്‌ നോക്കിയപ്പോള്‍ തുടരും..... എന്ന വാചകം കണ്ട്‌ നിരാശയാവേണ്ടി വന്ന മീനു ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്ക്‌ എത്തുകയായിരുന്നു. ആകാംഷയുടെ സൂചിമുനകള്‍ ഹൃദയത്തിലേക്ക്‌ നിര്‍ദ്ദയം തറച്ചുകയറിയപ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ചു........



കുട്ടന്‌ ചിരി വന്നു. എന്താണീ കഥയുടെ അര്‍ത്ഥം. മീനാക്ഷിയുമായും, ആര്‍ഷയുമായും കുട്ടന്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വെറുതെ വെറുതെ എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചു കൂട്ടുകയാണിവര്‍. മറ്റുള്ളവരുടെ വേദനയില്‍ പങ്കുകൊള്ളണം പോലും....എന്തിന്‌? കുട്ടന്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

14 comments:

അജയ്‌ ശ്രീശാന്ത്‌.. said...

ചിതലരിച്ചുതുടങ്ങിയ ജാലകത്തിലെ തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ മീനാക്ഷി പുറത്തേക്കു നോക്കി. തന്റെയുള്ളില്‍ ഘനീഭവിച്ചിരിക്കുന്ന അടക്കാനാവാത്ത ശോകം കടമെടുത്ത്‌ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട്‌ ചിത്രം വരച്ചുവെന്ന്‌ അവള്‍ക്ക്‌ തോന്നി.

ഉപാസന || Upasana said...

എന്താ കുട്ടീ ഇത്...
ഇങ്ങിനെ ഫുള്‍ ഗദ്യമാക്കി എഴുതിയാല്‍...
പരിശ്രമം നല്ലതാണ്. ഞാന്‍ ശുഭാപ്തിവിശ്വാസിയും...

ആ‍പ്പിള്‍ said...

തന്റെയുള്ളില്‍ ഘനീഭവിച്ചിരിക്കുന്ന അടക്കാനാവാത്ത ശോകം കടമെടുത്ത്‌ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട്‌ ചിത്രം വരച്ചുവെന്ന്‌ അവള്‍ക്ക്‌ തോന്നി.
ഈ വരി മനോഹരം, പക്ഷേ മെഗാ സീരിയലിലെ കഥയാണെന്നറിഞ്ഞപ്പൊ നിരാശ തോന്നി.

മറ്റുള്ളവരുടെ വേദനയില്‍ പങ്കുകൊള്ളണം പോലും....എന്തിന്‌? ഇത് ചോദിക്കാന്‍ കുട്ടനെ പ്രേരിപ്പിച്ചതെന്താണ്?

Nadia said...

അതു സീരിയല്‍ ആണെമ്മു അറിഞ്ഞപ്പോല്‍ ഞാനും desp ആയി.തന്റെയുള്ളീല്‍.....ആ വരി നന്നയിട്ടുണ്ടു.:)

മന്‍സുര്‍ said...

ഇത് നല്ലൊരു തുടകമാവട്ടെ എന്ന പ്രാര്ത്ഥനയോടെ
ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു


കാല്‍മീ ഹലോ

K M F said...

നന്നായിരിക്കുന്നു..ഇനിയും പോരട്ടെ..

Vipin M said...

ചിന്ത കോള്ളാമ .... Expecting more ...

ശ്രീ said...

നന്നായിട്ടുണ്ടായിരുന്നു തുടക്കം. പക്ഷെ, അതെന്തിനു സീരിയലുമായി ലിങ്ക് ചെയ്തു?
:)

അജയ്‌ ശ്രീശാന്ത്‌.. said...

താങ്കളുടെ നല്ല മനസ്സിന്‌ നന്ദി സുനില്‍

അജയ്‌ ശ്രീശാന്ത്‌.. said...

ശ്രീ.......കാല്‍പനികതയുടെ ലോകത്ത്‌ ചിറകിട്ടടിക്കുന്ന പതുവുശൈലി അപ്പാടെ ഉള്‍ക്കൊള്ളാനുള്ള വിമുഖത കൊണ്ടാണ്‌.. അത്‌ ചെയ്തത്‌...

ഏറനാടന്‍ said...

വെല്‍ക്കം അമൃതവാര്യര്‍.. ധൈര്യമായി എഴുതൂ.. വായിക്കാന്‍ ആയിരങ്ങള്‍ ഉണ്ടാവുമെന്നുറപ്പ്‌.

:: niKk | നിക്ക് :: said...

“കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്ക്‌ ഉറക്കം വന്നില്ല.”

അല്ല, ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നാലെങ്ങനെ ഉറക്കം വരും?

‘ആര്‍ഷ’ ... ചെറുപ്പത്തില്‍ കേട്ടു മറന്ന പേര്. ആ ആര്‍ഷ ചേച്ചിയേയും, ചെറുപ്പ കാലത്തേയും ഓര്‍മ്മിപ്പിച്ചതിന് നൂറായിരം നന്ദി വാരസ്യാരേ :)

Unknown said...

കൊള്ളാം ഇതിലും കാണാം ഒരു വിമര്‍ശനം...
നന്നായിട്ടുണ്ട്...

Anoop Kumar said...

Jab hum akele hote hain ..
Sab kitne begaine sae ho jate hain
Jo apne nahin thae woh bhi
Asaani sae ansu de jaate hain !