
""വാമഭാഗമെന്ന് കരുതി
ഓമനിച്ച പ്രിയപത്നി
ശയനസുഖത്തിന്
മറുകര തേടിയപ്പോള്‍
അപമാനബോധത്തേക്കാള്
അമര്‍ഷമായിരുന്നു
ഷഹരിയാറിനെ നയിച്ചതെന്ന
സത്യം വിളിച്ചുപറയാന്‍
സുല്‍ത്താണ്റ്റെ വാള്‍ത്തലപ്പില്‍
നിന്നുതിര്‍ന്നുവീണ രാജ്ഞിയുടെ
ചോരത്തുള്ളികള്‍ക്ക്
വല്ലാത്ത ധൃതിയായിരുന്നു.. ."
"പ്രണയവുമടുപ്പവും
പകയുടെ തീക്കനലിന്
വഴിമാറിത്തുടങ്ങിയപ്പോള്‍
അറ്റുവീണ ശിരസ്സ്
ദാനം ചെയ്ത
ചുവന്ന ജലത്തിനും
തീഷ്ണത പോരെന്ന്
ഷഹരിയാറിണ്റ്റെ മനം മന്ത്രിച്ചു.
ഗരിമയുടെ ചക്രവാളത്തിന്മേല്
കരിനിഴല്‍ വീഴ്ത്തിയ വഞ്ചനയ്ക്ക്
കണക്കുപറയേണ്ടിവന്നത്
രാജ്യത്തെ കന്യകമാരായിരുന്നു."
"ഓരോ ആദ്യരാത്രികളും
അന്ത്യരാത്രിയുടെ
മൂടുപടമണിഞ്ഞപ്പോള്‍
മണല്ക്കാടുകള് ചുടുചോര
കിനിയുന്ന കന്യാശിരസ്സുകള്
സഹര്‍ഷം ഏറ്റുവാങ്ങി
ദാഹം ശമിപ്പിക്കുവാന്‍ ശ്രമിച്ചു."
"മരണത്തിണ്റ്റെ ഗന്ധമുള്ള
മണിയറയുടെ അകത്തളത്തിലേക്ക്
ഊരിപ്പിടിച്ച ഖഡ്ഗവുമായെത്തിയ
സുല്‍ത്താനെ, ഷഹരാസാദെന്ന*
മന്ത്രിപുത്രി നയിച്ചത്
കഥകളുടെപറുദ്ദീസയിലേക്കായിരുന്നു."
"പ്രതികാരം ജിജ്ഞാസയ്ക്ക്
വഴിമാറിയപ്പോള്‍
ഷഹരിയാറിന് നിദ്രാവിഹീനമായ
ആയിരത്തൊന്ന് രാവുകള്‍
കനിഞ്ഞുനല്കിക്കൊണ്ട്
ഷഹരാസാദിണ്റ്റെ ചെഞ്ചുണ്ടില്‍
കഥകളുടെ കനലെരിഞ്ഞു."
"ഒടുവില്‍;
ആകാംക്ഷയുടെ ഏണിപ്പടിയിലേക്ക്
തണ്റ്റെ ആത്മാവിനെത്തന്നെ
നയിച്ചാനയിച്ച
കഥകളുടെ തമ്പുരാട്ടിയെ
വാളിന്നിരയാക്കാന്‍
മനസ്സ് ഒരുക്കമല്ലായിരുന്നു.
സുല്‍ത്താണ്റ്റെ ഹൃദയം
അതിനകംതന്നെ
അവളുടേതായിക്കഴിഞ്ഞിരുന്നു."
(* : ജീവനെപ്പോലെ താന്‍ സ്നേഹിച്ച രാജ്ഞിയുടെ
വിശ്വാസവഞ്ചനയ്ക്ക് പാത്രമാവേണ്ടിവന്ന
ഷഹരിയാര്‍ രാജാവ് അവളെ തണ്റ്റെ വാളിന്നിരയാക്കി.
അമര്‍ഷം അടക്കാനാവാതെ തുടര്‍ന്ന് ഓരോ ദിനങ്ങളിലും
കന്യകകളെ വിവാഹം ചെയ്ത് അവരെ വിവാഹരാത്രിയില്‍
തന്നെ വധിച്ച സുല്‍ത്താണ്റ്റെ രോഷമടക്കിയത്
ഷഹരാസാദെന്ന മന്ത്രിപുത്രിയായിരുന്നു. കഥകളുടെ കലവറയിലേക്ക്
സുല്‍ത്താനെ നയിച്ച അവര്‍ ഓരോ രാത്രികളും
ഓരോ കഥകള്‍ പറഞ്ഞ് സുല്‍ത്താനെ രസിപ്പിച്ചു.
ആയിരത്തൊന്ന് രാത്രികള്‍ ഷഹരിയാറിനെ
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഷഹരാസാദ് പറഞ്ഞ
കഥകളാണ് ആയിരത്തൊന്ന് രാവുകള്‍ എന്ന പേരില്‍ പ്രശസ്തമായത്.)
39 comments:
ആയിരത്തൊന്ന് രാവുകള്‍ മുന്‍പ് വായിച്ചിരുന്നു.
ആ പുസ്തകത്തിനെ ഒരു കാവ്യ ഭാവനയിലൂടെ പരിചയപ്പെടുത്താന്‍ അമൃതക്ക് ഒരു പരിതി വരെ സാധിച്ചിരിക്കുന്നു.
നന്മകള്
കഥകളുടെ പഴമ്പാട്ടും.. രാജകുമാരിയും സുല്‍ത്താനും..
"ഷഹരിയാറിണ്റ്റെ
വാള്ത്തലപ്പിനിരയാവാന്
നറുക്കു വീണെങ്കിലും
ഷഹരാസാദെന്ന* മന്ത്രിപുത്രിയ്ക്ക്
ചാഞ്ചല്യമൊട്ടുമില്ലായിരുന്നു.
മരണത്തിണ്റ്റെ ഗന്ധമുള്ള
മണിയറയുടെ അകത്തളത്തിലേക്ക്
ഊരിപ്പിടിച്ച ഖഡ്ഗവുമായെത്തിയ
സുല്‍ത്താനെ, അവള് നയിച്ചത്
കഥകളുടെപറുദ്ദീസയിലേക്കായിരുന്നു."
സ്നേഹമോരിക്കലും പകയാവില്ല....
അനുകമ്പ ഒരിക്കലും സ്നേഹവുമാവില്ല....
"ആയിരത്തൊന്ന് രാവുകള്‍" കവിത രൂപം .
നന്നായിരിക്കുന്നു.... ആശംസകള്‍...
അറേബ്യയുടെ ഷഹര്സാദയെക്കുറിച്ച് ഇത്ര ലളിതവും സുന്ദരവുമായ ഒരു ചിത്രം ഇതിനു മുന്‍പ് മറ്റെവിടെയും വായിച്ചിട്ടില്ല. വളരെ നന്നായിരിക്കുന്നു.
ചെറിയ രാത്രികളും വലിയ കഥകളും..
പൌര്‍ണ്ണമിയും അമാവിസിയും മാറി മാറി വന്നിട്ടും
ഷഹറാസാദിന്റെ കഥകള്‍ തീര്‍ന്നില്ല.ബാക്കിവെച്ച കഥകളിലൂടെ ആയുസ്സിനെ തന്നെ നീട്ടിയെടുത്ത ഷഹറാസാദിന്റെ മനസ്സിലേക്കു ഷഹരിയാനും ഒരു കഥയായി നടന്നു കയറി.....
നന്നായിട്ടുണ്ട്.
ആയിരത്തൊന്നു രാവുകള്‍ എത്ര വായിച്ചാലും കൊതി
തീരാത്ത ഒരു രചനയാണ്
അതിന്റെ പശ്ചാത്തലം ഈ കവിതക്ക്
പുതിയ ഒരു അസ്വാദനമാണ് നല്‍കിയിരിക്കുന്നത്
:)
ഒരു കമന്റു പിന്തുടര്ന്നാണിവിടെ എത്തിയത്.. കൊള്ളാം എല്ലാം..
ഭാവതീഷ്ണത ഷഹരാസാദിന്റെ വീക്ഷണത്തിനായിരിക്കും കൂടുതല്‍?
നന്നായിരിക്കുന്നു അമൃത.
രണ്ടാമത്തെ സ്റ്റാന്‍സ ഒന്നൂടി ശര്യാക്കാമായിരുന്നു.
വളരെ നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്.. ആയിരത്തൊന്നു രാവുകള്‍.. വീണ്ടും വായിച്ച പോലെ.. :)
ആയിരത്തൊന്ന് രാത്രികളെ
ഇങ്ങനെ 'ബോണ്‍സായ്' ആക്കി
ഉണക്കാതെ പച്ചപിടിപ്പിച്ചതിന്
ആശംസകള്‍....
അറബികള്‍ കേള്‍ക്കണ്ട!
ഇയാളെ ആസ്ഥാനകവിയിത്രി ആക്കും
(ഒന്നു കൂടി കാവ്യാത്മകമാക്കാമായിരുന്നില്ലേ?)
"ആയിരത്തൊന്നു രാവിനെ" കവിതയാക്കിയത് നന്നായിരിക്കുന്നു....വായനയുടെ പുറമ്പോക്കിലെന്നോ മറന്നുപോയ കഥകള്‍ ഈ വരികള്‍ വായിച്ചപ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിവരുന്നു... അഭിനന്ദനങ്ങള്‍
Great creativity… amazing lines… dazzling and solid connotations. I like the way you are trying to express your thoughts… simply wonderful… Congrats….
അമൃതം... പേരു പോലെ വരികളും... (മറവിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങി മരിച്ചു കിടന്ന കുഞ്ഞു നാളിലെ ആകാംക്ഷയ്ക്ക് പുനര്‍ ജനി.. കടപ്പെട്ടിരിക്കുന്നു...)
I really astonished when I read ur poems on this beautiful BLOG. Pls don’t delete this comment… I am not discharging these words to merely please u but saying the truth. U r 100pc poet.
നന്നായിട്ടുണ്ട്.....!!
ആശംസകള്‍ നേരുന്നു..!!
Nice !
Regds
Rahul
ee kadha njjan vaayichittundu.............
but kavithayayappol really good
amrutha
അമൃത... വളരെ ഹൃദ്യമായിരിക്കുന്നു തന്റെ കവിതയും ബ്ലോഗും. വളരെ ഭാംഗിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ... നന്നായിരിക്കുന്നു. ഇനിയും തുടരുക....
ആശംസകളോടെ
ജയകൃഷ്ണന് കാവാലം
അമൃത,
നന്നായിരിയ്ക്കുന്നു...ആയിരത്തൊന്നുരാവുകളുടെ കാവ്യഭാവന കൊള്ളാം...
:)
വാരസ്യാര് കുട്ടീടെ കാവ്യം കൊണ്ടുള്ള അമൃതേത്ത് ശ്ശി പിടിച്ചു.
ആയിരത്തൊന്ന് രാവുകള്‍ എന്ന ആംഗലേയ ചലഛിത്രം കണ്ടിരുന്നു പണ്ടൊരിക്കല്‍,ഇനിയും വായിച്ചിട്ടില്ല.വായിക്കാനുള്ള പ്രചോദനം നല്കി ഈ സൃഷ്ടി.
enteeswaraa enthaa ith katha...
alla kavitha !!!!!!!!
kavithakkullile katha 1001 raavukal vaayikkaaanulla , oru kaaranam koodiyaayi , ee kavithaa
sneha poorvam
oru nishedhi
jaleelkkm@gmail.com
കവിത നന്നായി .... ലളിതം ,സുന്ദരം .... പക്ഷെ അവസാനം അതിന്റെ ഒരു ഗദ്യ പരിഭാഷ വേണമായിരുന്നോ ????
ഷഹരാസാദിനെ മനോഹരമായി പരിചയപ്പെടുത്തിയതിനു നന്ദി.
OT:കോഴിക്കോടു തന്നെയുള്ള നമ്മുടെ ദ്രൌപതിവര്മ്മയെ അറിയുമോ?
പിന്നെ..
അറിയാമല്ലോ...
ചിത്രകാരാ.
ബ്ലോഗറെന്ന നിലയില്‍.??
ഷഹ്രിയാരും ഷഹറസാദും കവിതയിലൂദെ വന്നത് നന്നയിട്ടുന്ദ്
ആയിരത്തൊന്ന് രാവുകള്‍ വായിച്ചിട്ടില്ല ..കുറെ കേട്ടിരിക്കുന്നു ഇപ്പോള്‍ ആ കഥകള്‍ മുഴുവന്‍ വായിച്ച പോലെ അനുഭവപ്പെടുന്നു ഈ കവിതയിലൂടെ...
ആശംസകള്‍
കഥകളുടെ ലോകത്ത് മനസ്സ് സന്തോഷിക്കുമ്പോള്‍, ആകാക്ഷയുടെ മുനയില്‍ പ്രഭാതമെത്തുമ്പോള്‍ ഷാഹരിയാറിന് ലഭിച്ചത് നല്ല ചികിത്സയാണ്. പണയമായി ജീവന് സമര്‍പ്പിച്ച മന്ത്രിപുത്രിയ്ക്ക് ലഭിച്ചത് ഷാഹരിയാറിന്റെ മനസ്സും.
വായിച്ച് പോയ രാവുകളിലേക്ക് ഒരു കൊച്ചുവെളിച്ചമായി ഈ പോസ്റ്റ്. അഭിനന്ദങ്ങള്‍.
നന്നായി...
ഷെഹരാസാദിനെ ഒന്നൂടീ ഓര്മിപ്പിച്ചതിന് നന്ദി..
N.S.മാധവന്റെ ആയിരത്തിരണ്ടാമത്തെ രാവ് എന്ന കഥ വായിച്ചിട്ടുണ്ടോ... ? ഇല്ലെങ്കില്‍ തീര്‍ച്ചയായും വായിക്കുക..
അമൃതാ, മുന്‍പ് ഞാന്‍ വന്ന് വെറുതെ തിരിച്ചുപോയി...ഇന്നലെ ഭാര്യ 1001രാവുകളെപ്പറ്റി ചോദിച്ചപ്പോള്‍ വീണ്ടും വായിച്ചു...വീണ്ടും വന്നപ്പോഴാണ്
സാഗത്യം മനസ്സിലായത്......
നന്നായിട്ടുണ്ട് ചേച്ചി....
നന്മകള് നേരുന്നു....
സസ്നേഹം,
ചെമ്പകം....!!
:)
സുന്ദരമായിരുക്കുന്നു ആയിരൊത്തൊന്നു രാവുകളുടെ കവിതാ രൂപം.
ബ്ലോഗിന്റെ സൌന്ദര്യവും നന്നായിരിക്കുന്നു. അഭിപ്രായം പറയാതെ പോകുന്നത് ഉചിതമല്ലന്ന് തോന്നി. നക്ഷത്രങ്ങള്‍ വീഴുന്നത് ഞാനും കടമെടുത്തു.
കടപ്പാടോടെ..
നരിക്കുന്നന്‍
ആയിരത്തൊന്നു രാവുകള്‍ ചെറുപ്രായത്തില്‍ എപ്പോഴോ വായിച്ചിട്ടുണ്ട്. എങ്കിലും ഈ കഥ ഇപ്പോഴാ കേള്ക്കുന്നെ
ദാ ഇപ്പോള്‍ അമൃതയാണ് കഥകളുടെ പറുദ്ദീസയിലേക്ക് നയിക്കുന്നത് വളരെ ഇഷ്ടമായി
കഥയുടെ മാസ്മരിക ശക്തി വിളിച്ചോതുന്ന ആയിരത്തൊന്നു രാവുകള്‍ക്കു പിന്നിലെ ആ കഥയുടെ ചുരുളുകള്‍, അമൃതാ, മനോഹരമായ ഭാഷയില്‍ എഴുതി വച്ചിരിക്കുന്നു.:)
Felt like those charecters are living before me, thanx for sharing it Amruta.
Post a Comment