
"സമയത്തിനൊപ്പം
സഞ്ചരിക്കുന്നതിലുള്ള
വിയോജിപ്പിനാലാവാം
വലിയ ഘടികാരത്തിനുള്ളിലെ
ചെറിയ സൂചി
ഗതിയുടെ ദിശമാറ്റി
പിറകോട്ട്;
സഞ്ചരിക്കുവാന്‍ തുടങ്ങി"
"പതിവിലുമേറെ നേരം
കടലിന്നടിയിലെ
ഏകാന്തതയെ സഹര്‍ഷം
ആസ്വദിക്കാക്കാനുള്ള
അത്യാഗ്രഹം കൊണ്ടാവാം
വര്‍ഷത്തില്‍ ഒരു ദിന*മെങ്കിലും
സൂര്യനത് സാധിച്ചിരുന്നു"
"സ്വയഹത്യ ചെയ്യുന്നവര്‍
'ധൈര്യ'മേറിയവരാണെന്ന
തോന്നല്‍ കൊണ്ടാവാം -
നിശാശലഭങ്ങള്‍ തങ്ങളുടെ
ധീരത തെളിയിച്ചുകൊണ്ടേയിരുന്നു.
തിരിച്ചറിവിന് പോലും
സമയം നല്‍കാതെ. "
"തൊടിയിലെ വടവൃക്ഷം
പൊഴിച്ചുതുടങ്ങിയ
കരിയിലകളെ
നനുത്ത മണ്ണില്‍ നിന്നും
വകഞ്ഞുമാറ്റുവാനായിരുന്നു
നിയോഗം; പക്ഷേ..........
"ശിഖിരങ്ങളോട്
കെട്ടിപ്പിണഞ്ഞുകിടക്കും
പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
സാധ്യമല്ലെന്ന കാര്യം
അറിഞ്ഞുകൊണ്ട് തന്നെ. "
(* രാവിന് ദൈര്‍ഘ്യം കൂടിയ വര്‍ഷത്തിലെ ഒരേയൊരു ദിനം)
32 comments:
പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
assaadhyamennukaruthaathea thanneaa onnu sramichu koodeaa.. kollaam nalla kavitha. laliatham manoharam
മനുഷ്യന്-ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍,സമയത്തിന് ഏടുകള്‍ പോരാ.....അമ്റുതേ.
"സ്വയഹത്യ ചെയ്യുന്നവര്‍
'ധൈര്യ'മേറിയവരാണെന്ന
തോന്നല്‍ കൊണ്ടാവാം -
നിശാശലഭങ്ങള്‍ തങ്ങളുടെ
ധീരത തെളിയിച്ചുകൊണ്ടേയിരുന്നു.
തിരിച്ചറിവിന് പോലും
സമയം നല്‍കാതെ. "
നന്നായിരിക്കുന്നു.
ചില തിരിച്ചറിവുകള്‍ക്കുള്ള സമയമായിത്തുടങ്ങി...
രഞ്ജിത്തേ ഞാനുമുണ്ട് ആ വരികള്‍ക്കൊപ്പം..
അമ്യതാ,നന്നായിരിക്കുന്നു.
തിരിച്ചറിവിന്റെ സമയം അറിയാതെ പോകുകയാണല്ലോ പലപ്പോഴും...
കവിത്ത ഇഷ്ടമായി അമൃതാ
"ശിഖിരങ്ങളോട്
കെട്ടിപ്പിണഞ്ഞുകിടക്കും
പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
സാധ്യമല്ലെന്ന കാര്യം
അറിഞ്ഞുകൊണ്ട് തന്നെ. "
നല്ല വരികള്‍ അമൃതാ.
സമയമെന്തെന്നറിയാന്‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു് സമയം.!!!
അമൃതാ,
ആഴമുള്ള വരികള്‍, ആശംസകള്‍.
"പതിവിലുമേറെ നേരം
കടലിന്നടിയിലെ
ഏകാന്തതയെ സഹര്‍ഷം
ആസ്വദിക്കാക്കാനുള്ള
അത്യാഗ്രഹം കൊണ്ടാവാം
വര്‍ഷത്തില്‍ ഒരു ദിന*മെങ്കിലും
സൂര്യനത് സാധിച്ചിരുന്നു"
സൂര്യനെപ്പോഴും ഏതെങ്കിലും ഒരു കടലൊ കരയൊ കൂട്ടുണ്ടാവണം
കാറ്റും കോളും നിറഞ്ഞ പാവം കടലാണ് ഒറ്റപ്പെടുന്നത്. കടലിനോളം അഗാധതയുള്ള സ്ത്രീഹൃദയവും. എങ്കിലും അവള് കാത്തിരിക്കുന്നു അവന് വീണ്ടും വരുമെന്ന പ്രതീക്ഷയോടെ: മറ്റൊരു പുലരിക്കായ്. അവന്റെ ചൂടില്‍ അരുപിയായി മാറി വീണ്ടും കൃപയായി പുനര്‍ജ്ജനിക്കാന്‍.
എല്ലാം ഊഹങ്ങള്‍ മാത്രം :)
ശരിയാണോ തെറ്റാണോ? ..അറിയില്ല
qw_er_ty
സമയത്തിന്റെ ആര്‍ക്കും അറിയില്ല.വെറുതെ നാം
പാഴാക്കി കളയുന്ന സമയം ഒരഥത്തില്‍ ഇത്
അങ്ങനെ ഒന്നാണൊ എന്ന്നു തോന്നി
പോകുന്നു
അമൃതയുടെ ഒരൊ കവിതയും ഒരോ അനുഭവമാണ്
കവിയത്രി ജീവിതത്തെ പറിച്ചു നടന്നതു പോലെയുള്ള ഒരനുഭവം എവിടെയ്യുംദര്ശിക്കാം
നന്നായിരിക്കുന്നു.നല്ല വരികള്‍.
കാലത്തിന്റെ സമയസൂചി പിറകോട്ട് സഞ്ചരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്
കൊള്ളാട്ടോ ടീച്ചറെ..
ചെറിയ സൂചി പിറകിലോട്ട്,കവി മുന്നോട്ട്.
അമൃതെ,
ആഴം, അര്‍ത്ഥം, ആത്മാര്‍ത്ഥത എല്ലാം കൃത്യമായി അളന്നുമുറിച്ചു്! കൂടുതലില്ല, കുറവുമില്ല. വളരെ നന്നായി. നന്നാവാതിരിക്കില്ലല്ലോ! :)
ചിത്രം “The Universe in a Nutshell”-നെ ഓര്‍മ്മിപ്പിച്ചു.
"പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;"
- മനോഹരം എന്നല്ലാതെ എന്ത് പറയാന്‍?
മനോഹരമായ ഈ വരികള്‍ ഹൃദയത്തെ സ്പര്‍ശിച്ചു.
അമൃതാ,
ആശംസകള്‍.....ആശംസകള്‍
അമൃതേ..,ചിലപ്പോഴൊക്കെ തിരിച്ചറിവെത്തുന്നതിനു മുന്‍പേ കാലം ഓടിമറഞ്ഞുപോകുന്നു.....തടുത്തുനിര്‍ത്താനാവാതെ അസാധ്യമായതെല്ലാം ചെയ്തേ അടങ്ങൂവെന്ന മനസ്സിന്റെ പിടിവാശിക്കു മുന്നില്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നു...
വരികളിലൊളിപ്പിച്ച ചിന്തകളെല്ലാം ഏറെ ഇഷ്ടായീ ട്ടാ.....മായ്ക്കാനാവാത്ത നിഴലുകളെ തൂത്തുകളയാനൊരുങ്ങുന്നത് ഒരുപാടിഷ്ടപ്പെട്ടു.......ആശംസകള്‍...:)
ഇഷ്ടപെട്ടു.. നല്ല വരികള്‍.. ആശംസകള്‍.. :)
"തൊടിയിലെ വടവൃക്ഷം പൊഴിച്ചുതുടങ്ങിയ കരിയിലകളെ നനുത്ത മണ്ണില്‍ നിന്നും വകഞ്ഞുമാറ്റുവാനായിരുന്നുനിയോഗം;.........ഇവിടെ കണ്ടു പരിചയപ്പെട്ടതില്‍ സ്ന്തോഷം കുഞ്ഞനിയത്തി.
നല്ല വരികള്‍..
ആശയം നന്ന്, ആഴമുള്ള വരികളും
ആശംസകള്‍
`എഴുത്ത് അറിയില്ലെന്ന് വെറുതെ പറഞ്ഞതാണല്ലെ?.....
എനിക്കും പറഞ്ഞുതരുമോ എങ്ങിനെയാണ് ഇങ്ങനെ എഴുതുന്നത് എന്ന്......
ഹൃദ്യമായ ആശംസകള്‍. . . . .
നല്ല വരികള്‍, ഞാന്‍ എപ്പോ
puthiya post onnum elle??
do
ക്ഷമിക്കണം ഞാന്‍ ഉദ്ദെശിചത് ഡിറ്റൊ {ditto...same} എന്നാണു.പിശകി എന്നു എനിക്കും തൊന്നിയിരുന്നു.ഷിബു എഴുതിയത് ഡിറ്റൊ ....പുതിയ പോസ്റ്റ് ഒന്നും ഇല്ലെ ?sory4 the embarasment
nice amrutha.......
"പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
സാധ്യമല്ലെന്ന കാര്യം
അറിഞ്ഞുകൊണ്ട് തന്നെ. "
നന്നായിരിക്കുന്നു.. അമൃതാ....
കവിത എഴുതാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞല്ലൊ..ഇയാള്‍ നന്നായി എഴിതിയിട്ടുന്ട്...കാരണം എന്നെ പോലെ ഒരു സാധാരണക്കാരീക്കു മനസ്സിലായി എന്നതു തന്നെ ആ സര്‍ട്ടിഫിക്കറ്റിനു കാരണം...
i went thrw ur blog.i wanna say only one thing "Kollam Aliyaa".i m not saying its gr8 ever i seen.bt this fact somthing is dawning in ur poems.keep it up dear.....
Post a Comment