06 May 2008

കൂട്ട്‌


പ്രണയത്തിന്‌
ഹൃദയരക്തത്തിന്റെ
നിറം ലഭിക്കണമെന്ന്‌
വാശി പിടിച്ചുകരയുന്നതിലെ
അര്‍ത്ഥ ശൂന്യതയേക്കാള്‍
വലുതായിരിക്കുമോ..
സ്പര്‍ശനങ്ങള്‍ക്ക്‌
ധാര്‍മ്മികത വേണമെന്ന്‌
പറയുന്നതിലെ
നിരര്‍ത്ഥകത..

ഇരുട്ടിന്റെ ഉള്ളറകളിലേക്ക്‌
പതര്‍ച്ചയില്ലാതെ
കാമുകനൊത്ത്‌ കടന്നുപോയ
വഴികളില്‍ നിനക്ക്‌
കേള്‍ക്കാമിന്ന്‌;
നഷ്ട സ്വപ്നങ്ങളുടെ
സീല്‍ക്കാരങ്ങള്‍.....

പവിഴപ്പുറ്റുകളില്‍
ചെന്നലച്ച
ജല കണികകള്‍
മന്ത്രിക്കാന്‍ ശ്രമിച്ചത്‌
അവളുടെ തീരാത്ത
നഷ്ടത്തെക്കുറിച്ചായിരിക്കണം.

ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാനുള്ള ഒന്നായി
പ്രണയത്തെകണ്ട നാളുകള്‍
മനസ്സിനെ മാത്രമല്ല
ആത്മാവിനെ കൂടിയാണ്‌
സ്വയമശുദ്ധമാക്കിയത്‌.

യാഥാര്‍ത്ഥ്യത്തിന്റെ
വെളുത്ത കരങ്ങള്‍ കൊണ്ട്‌
കാലം വികാരങ്ങളുടെ
പുകമറയ്ക്ക്‌
അന്ത്യം കുറിച്ചപ്പോള്‍
അവള്‍ തീരിച്ചറിഞ്ഞിരിക്കാം...

ഇനിയും കറുപ്പ്‌
ബാധിച്ചിട്ടില്ലാത്ത
നനുത്ത രാത്രികള്‍
അവള്‍ക്കായ്‌....
അവള്‍ക്കു മാത്രമായ്‌...
കൂട്ടിരിക്കുമെന്ന്‌ .....

35 comments:

അജയ്‌ ശ്രീശാന്ത്‌.. said...

അവള്‍ തീരിച്ചറിഞ്ഞിരിക്കാം...

ഇനിയും കറുപ്പ്‌
ബാധിച്ചിട്ടില്ലാത്ത
നനുത്ത രാത്രികള്‍
അവള്‍ക്കായ്‌....
അവള്‍ക്കു മാത്രമായ്‌...
കൂട്ടിരിക്കുമെന്ന്‌ .....

ചിതല്‍ said...

ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാനുള്ള ഒന്നായി
പ്രണയത്തെകണ്ട നാളുകള്‍
മനസ്സിനെ മാത്രമല്ല
ആത്മാവിനെ കൂടിയാണ്‌
സ്വയമശുദ്ധമാക്കിയത്‌.
...
:)

siva // ശിവ said...

നല്ല വരികള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇരുട്ടിന്റെ ഉള്ളറകളിലേക്ക്‌
പതര്‍ച്ചയില്ലാതെ
കാമുകനൊത്ത്‌ കടന്നുപോയ
വഴികളില്‍ നിനക്ക്‌
കേള്‍ക്കാമിന്ന്‌;
നഷ്ട സ്വപ്നങ്ങളുടെ
സീല്‍ക്കാരങ്ങള്‍.....
അമൃതാ... വല്ലാണ്ടങ്ങ് മനസ്സില്‍ പതിഞ്ഞൂട്ടൊ..

കാപ്പിലാന്‍ said...
This comment has been removed by the author.
കാപ്പിലാന്‍ said...

Touching lines ..good

shooting star - ഷിഹാബ് said...
This comment has been removed by the author.
Unknown said...

പ്രണയം എന്നത് ശരീരവും ശരിരവും തമ്മിലുള്ള
ഒത്തു ചേരല്‍ മാത്രമല്ല പ്രണയത്തിനു ഒരു വീശുദ്ധിയുണ്ട്.അത് മനസിനുള്ളില്‍ ഒരു മഞ്ഞു തൂള്ളീ പോലെ വീണലിയുന്നതാണ്.കണ്ണടച്ചു ഇരുട്ട്
സ്രഷിടിക്കുന്നവരുടെ ലോകത്ത് ഇന്ന് പ്രേമവും കളങ്കമില്ലാത്ത ഒന്നാണ് എന്നു പറയാന്‍ വയ്യ
ജിവിതത്തില്‍ നമ്മുക്ക് പലരോടും ഇഷടം തോന്നിയിട്ടുണ്ടാകാം എന്നാല്‍ അതില്‍ എവിടെലും വച്ച് ആരോ ഒരാളോട് തോന്നുന്ന
ഹൃദയങ്കമായ ഒരടുപ്പം അതു ഞാന്‍ മുമ്പു പറഞ്ഞ
പോലെ മനസില്‍ ഒരു മഞ്ഞു തുള്ളി പോലെ പറ്റി പിടിച്ചു കിടക്കും.അതാണ് പ്രേമം.
അത് ഒരുപ്പാട് ഇഷടം തന്നിട്ട് അവള്‍ എങ്ങോടേലും പോയാല്‍ പോലും നമ്മുടെ മനസില്‍ ഒരു നോവായി അവശേഷിക്കും
(എന്റെ ദേവിയോട് ഉള്ള പ്രേമം പോലെ)
നന്നായിട്ടുണ്ട്

ഏറനാടന്‍ said...

അവ്യക്തത നിഴലിച്ചു (ചിത്രത്തിലും) :)

ഗോപക്‌ യു ആര്‍ said...

good verse

ഗോപക്‌ യു ആര്‍ said...

good verse

പ്രിയ ഉണ്ണികൃഷ്ണന്‍ said...

great lines...

Unknown said...

കറുപ്പു് ബാധിക്കാത്തതിനാല്‍ നനുത്തരാത്രികള്‍ കൂട്ടും വെട്ടാറില്ല. :)

നല്ല വരികള്‍!

yousufpa said...

“ലൈഗീകതയാണ് പ്രണയം,എന്നു ധരിച്ചവര്‍ക്ക് ഒരു താക്കീത്”
വളരെ നന്നായി ഈ കവിത.ഇത് ഒരു തുറന്ന കവിതാ വിപ്ലവമായി ഈ ഭൂവില്‍ വിരാജിക്കട്ടെ.
***********************************
പുതിയതൊന്ന് പോസ്റ്റിയിട്ടുണ്ട്.

Sanal Kumar Sasidharan said...

നല്ല കവിത

ഹരിത് said...

കൊള്ളാം

പരിഷ്കാരി said...

ഇഷ്ടായി.

:)

CHANTHU said...

സ്വപ്‌നങ്ങള്‍ക്കും പ്രണയത്തിനും ശരീരം നല്‍കിയാല്‍
അതിന്റെ ദേഹം തൊട്ടെന്നു വരുത്തി, ദാഹം തീര്‍ത്തെന്നു വരുത്തി...
പിന്നെ എന്തുമാത്രം വിരസ സൃഷ്ടക്കും മുന്നോട്ട്‌്‌.. മരുഭൂമി പോലെ....
അയ്യെ, സ്വപ്‌നങ്ങള്‍ക്ക്‌ മനസ്സില്‍ നിറം നല്‍കി, മഴവില്ല്‌ സൃഷ്ടിച്ച്‌ മാനം നോക്കി
മനസ്സാലെ പറന്നുയരാന്‍ പട്ടം പോലെ വാലു പൊട്ടി അനാഥമാവാന്‍... അതൊക്കെയല്ലെ രസം.
ഇങ്ങിനെ ശരീരമുള്ള പ്രണയം നശിപ്പിച്ചു കളയില്ലെ.... ?

Rafeeq said...

നന്നായിട്ടുണ്ട്‌..
പ്രണയം മരിക്കാതെ ഒരോര്‍മ്മായായി മാറികൊള്ളും.. :)

Sharu (Ansha Muneer) said...

നല്ല വരികള്‍... :)

smitha adharsh said...

ശരിയാണ്..പ്രണയം അശുദ്ധം ആക്കപ്പെട്ടിരിക്കുന്നു.....നല്ല വരികള്‍ കേട്ടോ...

ഗിരീഷ്‌ എ എസ്‌ said...

പ്രണയം ലൈംഗികതയിലേക്ക്‌ വഴുതിമാറിക്കൊണ്ടിരിക്കുന്ന എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌...
പക്ഷേ...
അത്തരം പ്രണയങ്ങളെ യഥാര്‍ത്ഥ പ്രണയം എന്നു വിളിക്കാനാവുമോ...
മറവ്‌ തേടിയലയുന്ന കൗമാര യൗവന മനസുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍...
പ്രണയം=ലൈംഗികത എന്ന്‌ തിരുത്തിവായിച്ചു തുടങ്ങിയിരിക്കുന്നു യുവജനങ്ങള്‍...

ഭീതിദമായ ഒരു കാലത്തെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു....
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു....

നല്ല കവിത
ആശംസകള്‍

താരകം said...

മനസ്സു തൊടുന്ന കവിത.

മഴവില്ലും മയില്‍‌പീലിയും said...

വേറിട്ട കവിത..ചിന്തയും.

Shooting star - ഷിഹാബ് said...

മുന്‍പൊരിക്കല്‍ ഒന്നോടിച്ചു വായിച്ചിരുന്നു എങ്കിലും ശരിക്കൊന്നു വായിച്ചതിപ്പോഴാണ്. നന്നായിട്ടുണ്ട് അവതരണവും വിഷയവും ഒക്കെ നന്ന്നായിട്ടുണ്ട്. കുറവുകള്‍ കണ്ടു പിടിക്കാന്‍ മാത്രമുള്ള ജ്ഞാനമില്ല.
എന്തായാലും ഒരു നന്മയെ കവിതയാക്കി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍.

Ranjith chemmad / ചെമ്മാടൻ said...

"പ്രണയത്തിന്‌
ഹൃദയരക്തത്തിന്റെ
നിറം ലഭിക്കണമെന്ന്‌
വാശി പിടിച്ചുകരയുന്നതിലെ
അര്‍ത്ഥ ശൂന്യതയേക്കാള്‍
വലുതായിരിക്കുമോ..
സ്പര്‍ശനങ്ങള്‍ക്ക്‌
ധാര്‍മ്മികത വേണമെന്ന്‌
പറയുന്നതിലെ
നിരര്‍ത്ഥകത.."

ദുരൂഹമാകുന്നല്ലേ ടീച്ചറേ..
പുതു തലമുറയിലെ പ്രണയചെയ്തികള്‍...
പ്രണയം ചുരുങ്ങി ചുരുങ്ങി
ഒരു ബിയറ് ബോട്ടിലിന്റെ
പതയുടെ ആയുസ്സ് മാത്രമായി ഒടുങ്ങുന്ന പോലെ,
______________________

ഇതെന്താ പ്രണയ വാരഘോഷമോ?
എല്ലാ പോസ്റ്റിലും പ്രണയ കവിതകള്‍!
കഷ്ടകാലത്തിന്‌ ഞാനും പോസ്റ്റി ഒന്ന്.
എന്റെ "ചില നെടുവീര്‍‌പ്പുകള്‍..(പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)"
ഇവിടെ വായിക്കാം.

നവരുചിയന്‍ said...

പ്രണയം ലൈംഗികതയിലേക്ക്‌ വഴിമാറി കൊണ്ടിരിക്കുന്നു .. അടുത്ത് തന്നെ നമുക്ക് പ്രണയത്തെ ലൈംഗികത എന്ന് മാറ്റി വിളിയ്ക്കാം ...... എന്തൊരു സുഖം .... ഒരു വാക്ക് കൂടെ പോയികിട്ടും .....
ഓഫ് :- സാധാരണ അമൃതയുടെ പോസ്റ്റിലെ ചിത്രങ്ങള്‍ കവിതയും ആയി നല്ല ഒരു പൊരുത്തപെടല്‍ ഉണ്ടായിരുന്നു ..ഇത്തവണ അത് തോന്നില്ല

നരേന്‍..!! (Sudeep Mp) said...

allelum kalamallatha kalamaanu...pranayam verum anubhoothiyaanu...aathmaavillatha anubhoothi...!!!

നന്ദ said...

നല്ല വരികള്‍ അമ്രുതാ..

ഭൂമിപുത്രി said...

ധാറ്മ്മീകതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍
ഓരോകാലത്തും ഒരോന്നാകില്ലെ?‍

സ്‌പന്ദനം said...

ഇനിയും നഷ്ടമാവാത്ത പ്രണയസുഗന്ധങ്ങള്‍ക്ക്‌ മുമ്പില്‍ അശുദ്ധമായ പ്രണയങ്ങള്‍ വിരളമല്ലേ മാഷേ..? എങ്കിലും അര്‍ത്ഥശൂന്യതകളെ വരച്ചിട്ടത്‌ നന്നായി. കാലം മാറിയിരിക്കുന്നു, വല്ലാതെ അല്ലേ....

വഴിപോക്കന്‍ said...

അമൃതാ ജി
നന്നായിരിക്കുന്നു... ഇന്നാണു നിങ്ങളുടെ ബ്ലൊഗ്‌ വയിക്കുന്നത്‌... മുഴുവന്‍ ആയില്ല... ഓരൊ പോസ്റ്റിംഗും ഒരനുഭവം ആണു മനോഹരം...

മുഹമ്മദ് ശിഹാബ് said...

നല്ല വരികള്‍... :)

ഹാരിസ്‌ എടവന said...

പ്രണയവും ലൈംഗികതയും ഒന്നിച്ചു നടക്കൂകയും ലൈംകിത ഒരു നാള്‍ വഴിമാറുമ്പോള്‍ ഒടുവില്‍
പ്രണയം മാത്രം അവശേഷിക്കുകയും ചെയ്യുന്നു.
പ്രണയമില്ലെങ്കില്‍ ലൈംഗീകത എന്നതു കേവലം ആഗ്രഹ പൂര്‍ത്തീകരണം എന്നതിലേക്കു ഒതുങ്ങുന്നു.

പിരിക്കുട്ടി said...

hmmmmmmmm
gud nice lines