
"പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ച
സ്വപ്നങ്ങള്‍ക്കൊടുവില്‍
പറുദ്ദീസയുടെ
തനിപ്പകര്‍പ്പെന്ന്
സ്വയം ധരിച്ചുവെച്ച
ഇടുങ്ങിയ മുറിയുടെ
അകത്തളത്തിലിരിക്കവെ -
"വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്
മാറ്റൂകൂട്ടിയിരുന്നു...!
ആശ്വാസത്തിന് -
ഇടനല്‍കിയത്;
മനസ്സിലേറ്റ പാടിനോളം
വരില്ലല്ലോ പുറത്തുള്ളതെന്ന
തോന്നല്‍ മാത്രം."
"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"
"തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
ആത്മഗതത്തിന്റെ ഉള്ളറകളിലും
കണ്ണാടി കടന്നുകഴിഞ്ഞിരുന്നു.."
"വൈരൂപ്യത്തിന്റെ പ്രഭാവം..
ആത്മവിശ്വാസത്തിന്റെ
അവസാനത്തെ കണികപോലും
അവശേഷിപ്പിക്കാതെ;
മറയില്ലാതെ തുറന്നുകാട്ടാന്‍
'അതിനെ'ങ്ങിനെ
മനസ്സുവന്നു...?"
"വിരോധത്തിനല്‍പം പോലും
മങ്ങലേല്‍ക്കരുതേയെന്ന
ചിന്തയാലാവണം...
അവള്‍ തന്നെതന്നെ
ദര്‍ശിച്ചുകൊണ്ടേയിരുന്നു..
ക്ഷമയുടെ പരിധി;-
പ്രതീക്ഷയുടെ അതിര്‍വരമ്പുകളെ -
വകഞ്ഞുമാറ്റി കടന്നുപോകും വരെ."
35 comments:
"പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ച
സ്വപ്നങ്ങള്‍ക്കൊടുവില്‍
പറുദ്ദീസയുടെ
തനിപ്പകര്‍പ്പെന്ന്
സ്വയം ധരിച്ചുവെച്ച
ഇടുങ്ങിയ മുറിയുടെ
അകത്തളത്തിലിരിക്കവെ -
"വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്
മാറ്റൂകൂട്ടിയിരുന്നു...!
വളരെ നല്ല വരികള്‍
സത്യം പറയാമല്ലൊ.. പൊതുവെ കവിത ഇഷ്ടമല്ല, മനസ്സിലാകാത്തതു തന്നെകാരണം..
പക്ഷെ ഇതിഷ്ടമായി,,
“വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്
മാറ്റൂകൂട്ടിയിരുന്നു...“
നല്ലവരികള്‍...:)
വസൂരികല മുഖത്തിനൊരലങ്കാരമല്ല.സമൂഹം ഒരു കാലത്ത് ഭീതിയോടെ കണ്ടിരുന്ന ഒരു മാറാവ്യാധി.കൊടുങ്ങല്ലൂരമ്മയുടെ വാസൂരിമാല കണ്ടിട്ടുണ്ടോ.ദേവിയുടെ ആ ഭാവം വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നാണു.
മനസ്സില്‍ നിന്നുള്ള വാക്ക്...
മനസ്സുകളിലേക്ക്....
കണ്ണാടി.... പ്രതിബിംബം..
മികച്ച അവതരണ ശൈലിയാണ് അമൃതാ താങ്കളുടേത്. ഇന്നീം എഴുതൂ, ആശംസകള്‍...
:)
:)
പ്രതിബിംബത്തിനു് തന്നെ കാണാന്‍ കണ്ണാടിപോലും വേണ്ടല്ലോ.
വരികള്‍ നന്നായിട്ടുണ്ട്.
ഓര്‍മകള്‍ നെയ്യുന്ന മനസ്സിന്റെ കോണില്‍ ആ സ്വരം ഞാന്‍ കേട്ടു.
ചിലവരികള്‍ ഒന്നും മനസിലായില്ല..
മറ്റുള്ളവ മികച്ചതായിരുന്നു..
so nice poem....
നല്ല വരികള്‍!
Vaarare,
തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
enthE ente manassil ingnganeyonnum varaaththath.
nalla varikaL
:-)
upaasana
മനോഹരമീ തിരിച്ചറിവ്.
ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)
സംഗതി കൊള്ളാം പക്ഷെ 28 രാജ്യങ്ങളില്‍ നിന്നും താങ്ങളുടെ കൃതികള്‍ വായിച്ചു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
ഉസ്ബക്കിസ്താനിലും മറ്റും കമ്പ്യൂട്ടര്‍ ഉണ്ടാവുമോ?
;-)
നല്ല വരികള്‍,
മറ്റുള്ള ചില ബ്ലോകവിതകള്‍ പോലെയല്ല, വൃത്തസംസ്കൃതി കാത്തുസൂക്ഷിക്കുന്നു നീ കുട്ടീ...
തന്റെ മുഖം നന്നായി കാണാന്‍ കഴിയാത്തതു തന്നെയാണ് ഈ തലമുറയുടെ ശാപം.നമുക്കു നേരെ കണ്ണാടി കാട്ടിത്തരുന്ന മഹത്തുക്കള്‍ക്ക് നാം നല്‍കിയത് അമ്പും കല്ലും വെടിയുണ്ടയും കുരിശുമരണവുമൊക്കെ ആണല്ലോ...
അഭിനന്ദനങ്ങള്‍...
പിന്നെ സമയമുണ്ടെങ്കില്‍ എന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കി നിരൂപണം നടത്തൂ...
അഭിപ്രായം അറിയിക്കണേ...
യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1
നല്ല വരികള്‍
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ എനിക്ക് മുന്നില്‍ മുറിഞ്ഞ പോയ സൗഹൃദത്തിന്റെ നിഴലുകള്‍ മാത്രം. ആ നഷ്ടങ്ങള്‍ ചേര്‍ത്ത് വച്ചപ്പോള്‍ അതില്‍ മനസ്സോ, മുഖമോ ഉണ്ടായിരുന്നില്ല.
അമൃതാ..,തീക്ഷ്ണമായ വരികള്‍..അസ്സലായീ ട്ടാ..ഈ ബ്ലോഗ് കണ്ണില്‍പ്പെടാന്‍ വൈകിപ്പോയല്ലോ എന്നാണെന്റെ വിഷമം..ചിറകു വിരിച്ച പ്രതീക്ഷകള്‍ക്കൊപ്പം, ഇരുണ്ട അകത്തളത്തിലിരുന്നു സ്വന്തം പ്രതിബിംബത്തിന്റെ കാണാകാഴ്ചകളിലേക്കുള്ള ഉറ്റുനോട്ടം ...അതിനൊപ്പം കൊടുത്ത ചിത്രവും വല്ലാതെ ഇഷ്ടായി.....
"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"
നല്ല വരികള്‍....
:)
കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം......കേട്ടിട്ടുണ്ടാകുമല്ലോ?സാരമില്ല ..മനസ്സിന്റെയുള്ളിലെ പോറലുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ മതി. ഭാവുകങ്ങള്‍! ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി..വീണ്ടും വരുമല്ലോ?
വളരെ നന്നായി ഡിസൈന്‍ ചെയ്ത ബ്ലോഗ്. മലയാളത്തില്‍ ഞാന്‍ ഇതു വരെ കണ്ടതില്‍ ഏറ്റവും നല്ല ബ്ലോഗ് ഡിസൈന്‍!! സ്വന്തം ആയി ചെയ്തതാണോ? അതോ പ്രൊഫഷണല്‍ ആയി ചെയ്യിപ്പിച്ചതോ?
കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!!
ആ ചിത്രം കവിതയുടെ ആശയത്തെ നന്നായി പ്രതിഫലിപ്പിക്കുന്നു.
വളരെ നല്ല വരികള്‍....ആശംസകള്‍...
വരികള്‍ നന്നായിരികുന്നു
സ്വന്തം മുറി എത്ര ഇടുങ്ങിയതാലായും അവനവനു പറുദീസ തന്നെ......
പിന്നെ സ്വന്തം പ്രതിബിംബത്തെ നന്നായി അറിയുകയും വേണം.....
അതുകോണ്ട് എത്രനേരം വേണമെങ്കിലും കണ്ണാടിയില്‍ നോക്കി ഇരുന്നുകൊള്ളൂ.....
"ക്ഷമയുടെ പരിധി;-
പ്രതീക്ഷയുടെ അതിര്‍വരമ്പുകളെ -
വകഞ്ഞുമാറ്റി കടന്നുപോകും വരെ."
അതിനപ്പുറത്തേയ്ക് ഒരു തുണ്ട് കയറില്‍....
എല്ലാം ഭദ്രം.....
കവിതയുടെ ഒരു സ്ത്രൈണ തീവ്രത പകരുന്നുണ്ട്
ishtapetta varikal ennu paryaan kollavunnathu..aasamsakal
വരികള്‍ നന്നായിട്ടുണ്ട്... ബ്ലൊഗ് വളരെ നന്നായിട്ടുണ്ട്
മനസ്സിലേറ്റ പാടിനോളം
വരില്ലല്ലോ പുറത്തുള്ളതെന്ന
തോന്നല്‍ മാത്രം."
kollam...nallavarikal
തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
ആത്മഗതത്തിന്റെ ഉള്ളറകളിലും
കണ്ണാടി കടന്നുകഴിഞ്ഞിരുന്നു.
നല്ല വരികള്‍..
"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"
അമൃത,പുരുഷമായ വരികള്‍. നല്ല ആശയം.
Post a Comment