14 February 2008

വാലന്റൈന്‍


ആത്മാവിന്റെ പുസ്തകത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത
ഇതളുകളിലൊന്നില്‍
സുവര്‍ണ ലിപികളില്‍
ഇളംതൂവല്‍ കൊണ്ട്‌
നിന്റെ പേരെഴുതിവച്ചു

യുഗങ്ങളോളം
വെറുതെയിരുന്ന്‌
ആലോചിച്ചൊടുവില്‍
ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌
വികാരം മനസ്സിനെ
കീഴ്പെടുത്തിയപ്പോള്‍
ഞാന്‍ ആലോചിച്ചുപോയി
നിന്റെ പേര്‌
ഒരിക്കലും മാഞ്ഞുപോവരുതെന്ന്‌

ഇതളുകളടര്‍ത്താതെ വച്ച
താളുകളെല്ലാംതന്നെ ഒരുക്കിവച്ചു
അടര്‍ത്തിയെടുത്ത
നിന്റെ പേര്‌ ആലേഖനം ചെയ്ത
ആ....... താളിനെ
ഹൃദയത്തിന്റെ ചൂടുപകര്‍ന്ന്‌
ഭദ്രമായി സൂക്ഷിച്ചപ്പോഴും...

ആത്മാവിന്റെ കിളിവാതില്‍
ചെമ്മെ തുറന്നിട്ട്‌
പ്രണയത്തിന്റെ റോസാദളങ്ങള്‍
വിതറിയൊരുക്കിയ
സ്വപ്നങ്ങളുടെ മേശപ്പുറത്ത്‌
അത്‌ സൂക്ഷിച്ചിരുന്നു...
ഇന്നും സൂക്ഷിക്കുന്നു.....

പ്രണയമെന്ന വികാരത്തിന്നായ്‌
ജീവന്‍ വെടിഞ്ഞ വികാരിയുടെ
രക്ഷസാക്ഷിത്വദിനം
സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കായ്‌
ഭരണവര്‍ഗ്ഗത്തിന്റെ
വാള്‍ത്തലപ്പുകള്‍ക്കിടയിലേക്ക്‌
തന്റെ ശിരസ്സ്‌
സങ്കോചമില്ലാതെ നീട്ടിക്കൊടുത്ത
പാതിരിയുടെ അവസാനദിനം....!

ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?

33 comments:

റോഷ്|RosH said...

അവസാനവരികള് നന്നായിട്ടുണ്ട്..

പ്രയാസി said...

"ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?"

കൊള്ളാം :)

അജയ്‌ ശ്രീശാന്ത്‌.. said...

"ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?"

"പ്രണയികളുടെയും
പ്രണയിക്കാന്‍ സാധിക്കാതെ
നിരാശരായവരുടെയും
ഒരു ദിനം കൂടി.......
പരസ്പരം പ്രണയം
കൈമാറുന്നതിന്‌
ഒരു പ്രത്യേക ദിവസം
തിരഞ്ഞെടുക്കേണ്ടി
വരുന്നതിലെ
അസ്വാരസ്യവും
ലാഘവവും....
സൗകര്യവും
ആഗോളവത്കരണത്തിന്‌
പ്രണയവും
വിധേയമായെന്നാണോ...
തെളിയിക്കുന്നത്‌......?

Rafeeq said...

നന്നായിട്ടുണ്ട്‌.. :)

--
:-) അതറിയില്ല.. പക്ഷെ... സ്നെഹത്തിന്റെ പവിത്രത നശ്ട പെടുന്ന ഈ കാലത്തു.. സ്നേഹത്തിന്റെ, മാധുര്യമോര്‍ക്കാന്‍.. വര്‍ഷത്തില്‍ 'ഒരു' ദിവസമെങ്കിലും ഉണ്ടല്ലോ,

Anonymous said...

"നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?"


സത്യമതു തന്നെയാണെങ്കില്‍.
ദിനങ്ങള്‍ക്കു ചുമ്മാപേരിടുന്നതിലര്‍ത്ഥമില്ല.....ശരിതന്നെ.

കാഴ്‌ചക്കാരന്‍ said...

നല്ല വരികള്‍, വേറിട്ട്‌ നിന്നൊന്നു വായിച്ചു.

Teena C George said...

പ്രണയദിനത്തില്‍ ഒരു സമ്മാനം എന്നതിനപ്പുറം പ്രണയത്തെ തന്നെ ഒരു സമ്മാനമായി നല്‍കുക എന്നതു തന്നെയാണ് വേണ്ടത്. പിന്നെ “പ്രണയവും ആഗോളവത്കരണവും” എന്ന വിഷയത്തെപ്പറ്റി ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ എങ്കിലും ഇന്നത്തെ ദിവസം കൊണ്ട് കഴിഞ്ഞു എന്നത് ഒരു ആശ്വാസം!

“നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല” നല്ല വരികള്‍...

സ്നേഹാശംസകള്‍...

ഉപാസന || Upasana said...

ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?

ഈ വരികള്‍ ആണ് കൂടുതല്‍ ആകര്‍ഷകമായത് വാരരെ.
ആദ്യത്തെ വാചകങ്ങള്‍ കൊടുത്ത അടിത്തറയും കൊള്ളാം
:)
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെ, പ്രണയം “നമ്മള്‍” ആകുമ്പോള്‍ അതിന് സൌന്ദര്യം ഏറെയാണ്...

അവസാന വരികള്‍ ഏറെ ഇഷ്ടമായി

സാരംഗി said...

നന്നായിരിക്കുന്നു. അവസാന വരികള്‍ കൂടൂതല്‍ ഇഷ്ടമായി.

ശ്രീവല്ലഭന്‍. said...

ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?


Very good lines.

ധ്വനി | Dhwani said...

തന്നെ!

:)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല വരികള്‍.
പ്രത്യേകിച്ച് അവസാനത്തെ വരികള്‍.

ഭൂമിപുത്രി said...

പൂവിതള്‍പോലെയുള്ളൊന്നിനെപ്പറ്റി
അതിമൃദുലമായിത്തന്നെ-
പ്പറഞ്ഞല്ലൊ അമൃത..

സഞ്ചാരി said...

വളരെ നല്ല വരികള്‍.പ്രണയം ചില്ല അലമാരയില്‍ വെച്ച് പ്രദര്‍‌ശിപ്പിക്കാനുള്ളതല്ല.അതിന് പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമുല്ല.

കാപ്പിലാന്‍ said...

happy ethandokke day

Gopan | ഗോപന്‍ said...

പ്രണയം ഇതുതന്നെ..!
നന്നായി വരികള്‍

നിരക്ഷരൻ said...

ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?

അതെ.അതുതന്നെ പ്രണയം.

ശ്രീ said...

“ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം...
അതല്ലേ... പ്രണയം...?”

അതു തന്നെ. നന്നായിട്ടുണ്ട്.
:)

siva // ശിവ said...

വളരെ അര്‍ത്ഥപൂര്‍ണമായ വരികള്‍.....

Rejesh Keloth said...

പ്രണയം പ്രണയം സര്‍വ്വത്ര...
വാക്കുകളിലെ വിശുദ്ധി കണ്മുന്നില്‍,
കൊഴിഞ്ഞുവീഴുന്നതു കണ്ടുമടുത്തു...
എനിക്കു കയ്പ്പുനീരായ പ്രണയം,
ആര്‍ക്കെങ്കിലുമിത്തിരി സന്തോഷം നല്‍കട്ടെ...
ആശയപരമായ് വിയോജിക്കുന്നെങ്കിലും,
അവസാനവരികള്‍ ഇഷ്ടമായി..

CHANTHU said...

പ്രണയത്തിന്റെ റോസാദളങ്ങള്‍
വിതറിയൊരുക്കിയ
സ്വപ്നങ്ങളുടെ മേശപ്പുറത്ത്‌........

നിങ്ങളുടെ വരികള്‍ ഒട്ടു രസത്തോടെ വായിച്ചു. നന്നായി.

Sethunath UN said...

ന‌ന്നായി

വേണു venu said...

വരികളെല്ലാം ഇഷ്ടമായി.:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞാനും നീയും എന്നതിലുപരി നമ്മള്‍ എന്ന പദം അവിടെ വരുമ്പോള്‍ എന്തൊ പ്രണയത്തിന്റെ ശക്തികൂടുന്നൂ..
വാടാത്ത മനസ്സോടെ നിനക്കു വേണ്ടി മാത്രം....
മനസിന്റെ താളുകളില്‍ കാത്തു സൂക്ഷിക്കാന്‍
പുനര്‍ജന്മത്തില്‍ മറക്കാതിരിക്കാന്‍
മനസ്സിന്റെ ചില്ലുകൂട്ടില്‍
മയക്കത്തിന്‍ അനന്തതയില്‍
നീ എന്റെ മനസ്സില്‍ എന്നും
ഒരു മയില്‍പ്പിലിയായ്
ഉറങ്ങാതെ ഉണരുന്നു...
എന്റെ മനസ്സിലെ പ്രണയം എന്നോടൊപ്പം എന്നുമുണ്ട് ...
അതുകൊണ്ട് ഈ ദിനത്തില്‍ പ്രത്യേകത ഞാന്‍ കാണുനില്ലാ..
എന്നാലും പരസ്പരം പ്രണയിക്കുന്ന എല്ലാ പ്രണയതാക്കള്‍ക്കു വേണ്ടി ......ബാക്കി ഇവിടെ ചേര്‍ക്കുന്നൂ..
വാലന്റൈന്‍സ് ഡേ സ്പേഷ്യല്‍.

നമുക്കൊരു ടൂർ പോവാം said...

ആദ്യമായി ഒരു യഥാര്‍ത്ത പ്രണയാത്മാവിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ഞാന്‍.........

..........................
..........................
പ്രണയം ......വാക്കുകളിലൊതുങ്ങാത്ത വികാരം.........

Doney said...

ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍....

അവസാനവരികളെനിക്ക് ഒരുപാടിഷ്ടമായി....

ഹരിശ്രീ said...

അമൃതാ,

വരികള്‍ മനോഹരമായിട്ടുണ്ട്...

ആശംസകള്‍

എത്താന്‍ അല്പം വൈകിപ്പോയി....

Unknown said...

എങ്ങിനെയൊ കറങ്ങിതിരിഞ്ഞ് ഇവിടെ എതിയതാണ്. നല്ല കവിത; ഇത്തിരി ചില എതിരഭിപ്രാ‍യമുണ്ടെങ്കിലും( സ്വാനുഭവമാകാം അതിനു കാരണം‌)‘വാലന്റ്റൈന്‍’ നിലവാരം പുലര്‍ത്തുന്നു. നല്ല വരികല്‍.. ആശംസകള്‍.. ഇനിയും വരാം ഈവഴിക്കൊക്കെ. :)... ആശംസകള്‍...

Unknown said...

അമൃത; എന്തു പറയ്ണം എന്നറിയില്ല പക്ഷേ ഊഹങ്ങള്‍ തെറ്റല്ല എന്നു മാത്രം ഞാനിപ്പൊ പറയാം, താങ്കലുടെ ചോധ്യം ഇത്തിരി കടുത്തു എന്നത് പറയാതെ വയ്യ. നൊമ്പരപ്പെടുത്തുന്ന കുറേ ഓര്‍മ്മകളെ റികല‍ക്ട് ചെയ്യേണ്ടി വരുന്നതിന്റെ വേദന... അറിയില്ല എങ്ങിനെ അത് അവതരിപ്പിക്കണമെന്ന്.. സാധാരണ എന്റെ ബ്ലോഗിലിടുന്ന കമന്റുകള്‍ക്ക് മറുപടി ഞാന്‍ അവിടെതന്നെയാ ഇടാറ്, എന്തൊ ഇത് നേരിട്ട് താങ്കളുടെ ബ്ലോഗ്ഗിലിടാമെന്നു വച്ചു.

Unknown said...

പ്രണയത്തെ സുന്ദരമാക്കുന്നത് വാക്കുക്കളുടെ ഊഷ്മളതയാണു നല്ല പ്രണയം ഒരു ദിനത്തിന്റെമാത്രം ഒര്‍മ്മയല്ല എന്നും നിലനില്‍ക്കുന്നതാണു

സുല്‍ |Sul said...

നന്നായിരിക്കുന്നു വരികള്‍.

ഓടോ : ആ ശവങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനൊത്തില്ല. :(

-സുല്‍

Seema said...
This comment has been removed by the author.