
"ഇരുട്ടു പരവതാനി വിരിച്ച -
നിശബ്ദത കാവ്യം തീര്‍ക്കുന്ന,
അലയൊലികളെ;
അകത്തളങ്ങളില്‍ തന്നെ,
ബന്ധിക്കുവാന്‍-
തിടുക്കം കൂട്ടുന്ന;
ഈ നാലുകെട്ടിന് പുറത്തെ
ലോകം കാണണമെന്നുണ്ട്
പക്ഷേ; വയ്യ;
എനിക്ക് ഭയമാവുന്നു."
നിശബ്ദത കാവ്യം തീര്‍ക്കുന്ന,
അലയൊലികളെ;
അകത്തളങ്ങളില്‍ തന്നെ,
ബന്ധിക്കുവാന്‍-
തിടുക്കം കൂട്ടുന്ന;
ഈ നാലുകെട്ടിന് പുറത്തെ
ലോകം കാണണമെന്നുണ്ട്
പക്ഷേ; വയ്യ;
എനിക്ക് ഭയമാവുന്നു."
"പട്ടുപാവാടയുമണിഞ്ഞ്
പാദസരങ്ങള്‍ തീര്‍ത്ത-
ചിലമ്പൊലി കൊണ്ട്;
മൂകതയെ കീറിമുറിച്ച്
നേര്‍ത്ത ഇടനാഴികളിലൂടെ
ഓടിയകലുമ്പോള്‍ -
പാദസരങ്ങള്‍ തീര്‍ത്ത-
ചിലമ്പൊലി കൊണ്ട്;
മൂകതയെ കീറിമുറിച്ച്
നേര്‍ത്ത ഇടനാഴികളിലൂടെ
ഓടിയകലുമ്പോള്‍ -
"മിന്നല്‍ കൊണ്ട്;
പ്രകാശം പരത്തി -
ഇടിനാദത്താല്,
പെരുമ്പറ കൊട്ടി
മഴത്തുള്ളികള്‍;
കനിഞ്ഞു നല്കി
ആകാശം ധരയുടെ
അടങ്ങാത്ത ദാഹം
ശമിപ്പിക്കാന്‍ വ്യര്‍ത്ഥമായ്
ശ്രമിക്കുമ്പോള്‍...
പ്രകാശം പരത്തി -
ഇടിനാദത്താല്,
പെരുമ്പറ കൊട്ടി
മഴത്തുള്ളികള്‍;
കനിഞ്ഞു നല്കി
ആകാശം ധരയുടെ
അടങ്ങാത്ത ദാഹം
ശമിപ്പിക്കാന്‍ വ്യര്‍ത്ഥമായ്
ശ്രമിക്കുമ്പോള്‍...
"ആയിരം നിറമേലും -
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്
വസന്തം; തന് കുറുമ്പ്
ചെമ്മെ തുടരുമ്പോള്‍
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്
വസന്തം; തന് കുറുമ്പ്
ചെമ്മെ തുടരുമ്പോള്‍
"മഞ്ഞുതുള്ളികള്‍ -
ചിത്രം വരച്ചുകൊണ്ട്
പ്രണയിക്കവെ;
അതിശൈത്യം മറന്ന്,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്
അലക്ഷ്യമായ്;
ദേഹത്ത് ധരിക്കുമ്പോള്‍
ചിത്രം വരച്ചുകൊണ്ട്
പ്രണയിക്കവെ;
അതിശൈത്യം മറന്ന്,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്
അലക്ഷ്യമായ്;
ദേഹത്ത് ധരിക്കുമ്പോള്‍
"പൂലര്‍കാല രശ്മി പോലും -
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്."
പക്ഷെ;
ഭീതിയുടെ നിഴലിലാണ് ഞാന്‍.
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്."
പക്ഷെ;
ഭീതിയുടെ നിഴലിലാണ് ഞാന്‍.
"അടങ്ങാത്ത തൃഷ്ണ;
തുടിക്കുന്ന -
കഴുകന് കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട് മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!
തുടിക്കുന്ന -
കഴുകന് കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട് മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!
25 comments:
"പൂലര്‍കാല രശ്മി പോലും -
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്."
പക്ഷെ;
ഭീതിയുടെ നിഴലിലാണ് ഞാന്‍.
"അടങ്ങാത്ത തൃഷ്ണ;
തുടിക്കുന്ന -
കഴുകന് കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട് മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!
നന്നായിരിക്കുന്നു കവിത. പക്ഷെ, വരികളിലെല്ലാം ഭയത്തിന്റെ നിഴല്‍ പരക്കുന്നല്ലൊ.
കൊള്ളാം, നല്ല വരികള്‍.
ആ പൂമ്പാറ്റ ഒന്നു രണ്ടു തവണ അക്ഷരത്തുംമ്മേല് വന്നിരുന്നിട്ട് എണിറ്റു പോയില്ല. ഒന്നു പറഞ്ഞു മനസ്സിലാക്കണേ...
നന്നായിരിക്കുന്നു കവിത..
ഭയം മതില്‍കെട്ടിനെ സാധൂകരിക്കുന്നോ.. ?
അമൃതാ വാര്യര്‍
സമൂഹത്തിന് നേരെ ചോദ്യ ചിഹ്നവുമായി
വീണ്ടുമൊരു മനോഹര കവിത
' ഭയം '
ഒരു മഴത്തുള്ളികളുടെ കുളിരേല്‍ക്കാന്‍ പോലും
കൊതിക്കാതെ.... ഇരുളിന് മറവിലൊളിചിരിക്കാന്
നിന്നെ ഭയപ്പെടുത്തുന്നതാര്...??
ഇവിടെ നാം കേള്‍ക്കുന്നതും..കാണുന്നതും
നന്മകള് നേരുന്നു
ഭയം നിഴലിയ്ക്കുന്ന വരികള്‍...
നന്നായിരിയ്ക്കുന്നു.
:)
എനിക്കെന്തോ ഭയം തോനുന്നു... ന്നാലും നന്നായി...
sweet poem....congratulations...
ശരിയാണ്. ചില കെട്ടും മട്ടും അന്യന്റെ ആര്ത്തിക്കണ്ണുകളെ തടയുന്നല്ലൊ.
ഭയം ഒരു തുടക്കമാണ്..
അതുമാറണം..
ആരും ആരെയും ഭയന്നു ജീവിക്കനല്ല ഇവിടെ വന്നത് ..ആണൊ?
ആയിരം നിറമേലും -
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്
വസന്തം; തന് കുറുമ്പ്
ചെമ്മെ തുടരുമ്പോള്‍
വാരരെ വരികള്‍ ഒക്കെ സൂപ്പര്‍.
പിന്നെ കമന്റ്സ് വായ്ക്കാന്‍ പയങ്കര ബുദ്ധിമുട്ട്
:)
ഉപാസന
ഇഷ്ടമായി. ഭയം ഒക്കെ ദൂരെ പോകും വേഗം. :)
കമന്റ്സ്-ന്റെ കളര്‍ ഒക്കെ എന്ത ഇങ്ങനെ. ഒന്നും മനസ്സിലാകുന്നില്ല. :(
കണ്ണടിച്ചു പോയാല്‍ കാശു തരണം..
പ്ലീസ് ഫോണ്ടിന്റെ നിറം മാറ്റൂ..
“ഭയം” വായിക്കുമ്പോള്‍ “ഭയം” തോന്നാനാണൊ!!!?
കഴുകന് കണ്ണുകളേ ഇങ്ങനെ ഭയക്കാതെ..
രാത്രിയോടിഷ്ടം... എന്നിട്ടും കറിപ്പിനെ ഭയക്കുന്നൂ..
കാരണം ഭീതിയുടെ നിഴലിന്റെ കൂരിരുട്ടിന്റെ എല്ലാം കറിപ്പില്‍ ആശ്രയികുന്നൂ ഭീതിയുടെനിഴലില് നിന്ന് എഴുതിയ ഈ കവിത നന്നായിരിക്കുന്നു.
മന്‍സുര്‍ ,വാല്മീകി,പ്രയാസി,
സാരംഗി,പ്രിയ,ഗോപന്,ശ്രീ,
Sreenath,ശിവകുമാര്‍,ചന്തു,
വഴിപോക്കന്,വഴിപോക്കന്, അപര്‍ണ്ണ,ആഗ്നേയ,സജി
എല്ലാവര്ക്കും നന്ദി.
ഹലോ കുറേ കാലമായല്ലോ കണ്ടീട്ട്. തിരിച്ചു വരവിന് നന്ദി. മോശമായില്ല വിരുന്ന്.
പിന്നെ കമന്റ്സ് വരുന്ന കളര്‍ കോമ്പിനേഷന്‍ ഒന്നും കാണാന്‍ വയ്യ. അതൊക്കെ ഒന്ന് മാറ്റിയെങ്കില്‍ വായിക്കാന്‍ എളുപ്പമായിരുന്നു. ആശംസകളോടെ
ധൈര്യമായി പുറത്തുവരൂ,, നാലുകെട്ടിന്റെ മതിലുകളെ തട്ടിമാറ്റി.
അമൃതാ,
"മഞ്ഞുതുള്ളികള്‍ -
ചിത്രം വരച്ചുകൊണ്ട്
പ്രണയിക്കവെ;
അതിശൈത്യം മറന്ന്,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്
അലക്ഷ്യമായ്;
ദേഹത്ത് ധരിക്കുമ്പോള്‍"
കവിത നന്നായിരിയ്ക്കുന്നു!.
അസ്വാതന്ത്ര്യത്തിന്റെ അസ്വാസ്ഥ്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു, അമൃത.
ഭയം ഒ വായിച്ചു ഞാനു ഭയന്നു വരികള്‍ ശരിക്കും അടിപൊളി
"പൂലര്‍കാല രശ്മി പോലും -
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്."
പക്ഷെ;
ഭീതിയുടെ നിഴലിലാണ് ഞാന്‍...
അമൃതാ,
വരികളിലും ഭയം നിഴലിക്കുന്നു...
അതിനെ ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമായി കാണാനായാല്‍...
നന്നായിരിക്കുന്നു.
ഞാന്‍ ആദ്യമാണ് ഇവിടെ... ദ്രൌപതിയുടെ പോസ്റ്റിലൂടെയാണ് ഇവിടെ എത്തിപ്പെട്ടത്.
നല്ല കുറെ കവിതകള്‍! തീര്‍ച്ചയായും ഇനിയും വരും ഇവിടെ...
ആശംസകള്‍...
ഞാനും ആദ്യമായാണിവിടെ..
ഇഷ്ടാമായി.. നല്ല കവിതകള്‍
Post a Comment