06 December 2007

കാമുകി



" മണിക്കൂറുകളെ-
വേദനയില്ലാതെ വധിച്ച്‌;
നിദ്രയുടെ കയത്തില്‍ നിന്ന്‌,
ഇരുട്ടിന്റെ പുതപ്പ്‌ വകഞ്ഞുമാറ്റി
സൂര്യനെത്തുമ്പോഴാണ്‌-
പകല്‍ പിറവിയെടുക്കുന്നതെന്ന്‌
എന്തേ നിങ്ങളെന്നോട്‌ പറഞ്ഞില്ല."


"പുലരി മുതല്‍ സൂര്യനോടൊത്ത്;
സല്ലപിച്ചൊടുവില്‍-
മാതുലന്‍ അമ്പിളിയില്‍ നിന്നും
മറയ്ക്കാന്‍ വേണ്ടിയത്രെ,
കാമുകിയാം സമുദ്ര-
സൂര്യനെ;
കാര്‍മുകിലിനുള്ളില്‍ ഒളിപ്പിച്ചതെന്ന്‌;"


"അപ്സരസ്സിനെ പോല്‍ വെല്ലും;
സൗന്ദര്യറാണിയാം സാഗര-
ആവേശത്താല്‍ മതി മറന്ന്‌,
സമ്മാനിച്ച ചുടുംചുംബനമാണ്‌
പ്രതാപിയാം കാമുകനെ
പുലരിയ്ക്കൊടുവില്‍-
ചുട്ടുപൊള്ളിച്ചതെന്ന്‌;"


"രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്‌
തിരകളുടെ രഹസ്യമെന്ന്‌;"


"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്‌
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്‌;"

"എന്തേ.................
നിങ്ങളെന്നോട്‌ പറഞ്ഞില്ല."

27 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്‌
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്‌;"

"എന്തേ.................
നിങ്ങളെന്നോട്‌ പറഞ്ഞില്ല."

അലി said...

"രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്‌
തിരകളുടെ രഹസ്യമെന്ന്‌;"

"എന്തേ.................
നിങ്ങളെന്നോട്‌ പറഞ്ഞില്ല."

കാമുകി...
മനോഹരമായിരിക്കുന്നു.
നല്ല വരികള്‍..

അഭിനന്ദങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ കവിത...

അറിയാതെ അറിയുന്നതല്ലയോ സഖീ ആമോദം..

പ്രയാസി said...

ഇവിടെ ഉണ്ടെങ്കിലല്ലേ എന്തേലും പറയാന്‍ പറ്റൂ..:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

തരക്കേടില്ല ട്ടോ!

മന്‍സുര്‍ said...

അമൃതാ ...


പറയാന്‍ കൊതിക്കാറുണ്ടെന്നും
അകലെയാണു നീ

പറയാനടുകുബോല്‍ അകലുന്നു നീ
അടുകുബോല്‍ അകലുന്നു ഞാന്‍

ഇരുവരും ഒന്നിച്ചടുക്കുബോല്‍
ഉടലെടുക്കുമൊരു അസ്തമയം
ആരും കൊതിക്കുന്നൊരസ്തമയം

അവസാനം അസ്തമയത്തിനന്ത്യമൊരു
ഇരുളില്‍ അഭയം പ്രാപികുബോല്‍
പരസ്‌പരം കാണാതെ മടങ്ങുന്നു നമ്മല്‍


നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. സുന്ദരമായ ആഖ്യാനം.

നാടോടി said...

കമന്‍‌റ്റുകളുടെ ഫോണ്ട്‌ കളര്‍ മാറ്റുന്നത് നല്ലതായിരിക്കും

ശ്രീ said...

നന്നായിട്ടുണ്ട്.

:)

മുരളീധരന്‍ വി പി said...

ബിംബ കല്‍പ്പനകള്‍ നന്നായിരിക്കുന്നു...

ഉപാസന || Upasana said...

Vaarare,

ee varikal kooduthal nannaayi

"പുലരി മുതല്‍ സൂര്യനോടൊത്ത്;
സല്ലപിച്ചൊടുവില്‍-
മാതുലന്‍ അമ്പിളിയില്‍ നിന്നും
മറയ്ക്കാന്‍ വേണ്ടിയത്രെ,
കാമുകിയാം സമുദ്ര-
സൂര്യനെ;
കാര്‍മുകിലിനുള്ളില്‍ ഒളിപ്പിച്ചതെന്ന്‌;"

oru purana model
nandi
:)
upaasana

ഉപാസന || Upasana said...

vaarare,

Mansoor bhai ye kando..

oru kavithakke mattoru kavitha oan comment aayi idum.
athaa pulli...
onnu thozhuthOLoo...
:)
upaasana

Sandeep PM said...

"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്‌
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്‌;"

ഈ ഉപമ എന്നിക്കിഷ്ടപെട്ടു...
ചിലപ്പോള്‍ രാത്രികളില്‍ കടല്‍ കിനാവ് കാണുമായിരിക്കും ... നഷ്ടപെട്ട പകലിനെയൊര്ത്തു..സൂര്യനെയോര്‍ത്തു

Unknown said...

അമൃതാ,

നന്നായി!

സാക്ഷരന്‍ said...

രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്‌
തിരകളുടെ രഹസ്യമെന്ന്‌

കൊള്ളാം നന്നായിരിക്കുന്നു

മനോജ് കാട്ടാമ്പള്ളി said...

nalla kavitha..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല വരികള്‍.

നിരക്ഷരൻ said...

ഞാനിത്തിരി വൈകിയാണ്‌ വന്നത്. അതുകൊണ്ടാണ്‌ പറയാന്‍ പറ്റാതിരുന്നത്.
എന്തായാലും കാര്യം മനസ്സിലായല്ലോ?
നന്നായി. വളരെ വളരെ.

ഏ.ആര്‍. നജീം said...

എല്ല്ലാം, കാലം പറഞ്ഞ്, അനുഭവം കണ്ട് അറിയട്ടെ എന്ന്‍ വച്ചു...:)

കവിത നന്നായിരിക്കുന്നു..
പിന്നെ ആ കമന്റിന്റെ ഫോണ്ട് കളര്‍ ഒന്ന് മാറ്റണേ അത് പോലെ ആ ക്ലോക്കിലെ സമയവും തെറ്റാണല്ലോ..GMT ടൈം വച്ചത് തെറ്റിയതാകാം...

ഹരിശ്രീ said...

അമൃതാ,

നല്ല വരികള്‍ , നല്ല ആശയം. ആശംസകള്‍...

ഹരിശ്രീ

Sherlock said...

അമൃത....വരികള് മനോഹരം...

തിരകള് , പ്രേമഭാജനം പുലരിയില് വിട്ടു പോകുന്നതിന്റെ പരിഭവം...

മനോഹരമമായ ചിന്ത...:)

ഉഗാണ്ട രണ്ടാമന്‍ said...

മനോഹരമായിരിക്കുന്നു.
നല്ല വരികള്‍..

അഭിനന്ദങ്ങള്‍

കാപ്പിലാന്‍ said...

മണിക്കൂറുകളെ-
വേദനയില്ലാതെ വധിച്ച്‌;
നിദ്രയുടെ കയത്തില്‍ നിന്ന്‌,
ഇരുട്ടിന്റെ പുതപ്പ്‌ വകഞ്ഞുമാറ്റി
സൂര്യനെത്തുമ്പോഴാണ്‌-
പകല്‍ പിറവിയെടുക്കുന്നതെന്ന്‌
എന്തേ നിങ്ങളെന്നോട്‌ പറഞ്ഞില്ല."

Enthu nalla varikal
Nannayi

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല വരികള്‍
ആശംസകള്‍...

Anonymous said...

നല്ല വരികള്‍ ... ഭംഗിയുല്ല കവിത... ഇതെനിക്ക് നല്ല ഇഷ്ടായി...!

ഭൂമിപുത്രി said...

പുതുമയുള്ള കാഴ്ചകളാണല്ലൊ ഈ കാമുകിയ്ക്ക്.
ഇഷ്ട്ടപ്പെട്ടു അമൃത

കാനനവാസന്‍ said...

നല്ല കവിത.....

ഞാന്‍ ബൂലോകത്ത് പുതുതാണ്.അതുകൊണ്ട് ഇപ്പോഴാണ് പോസ്റ്റുകളൊക്കെ വായിക്കാന്‍ കഴിഞ്ഞത്.