28 September 2007

ഇരുട്ട്‌



ഇരുട്ടിനെ ഇഷ്ടമായിരുന്നു
എനിക്കെന്നും;

അമ്മയുടെ ഉദരത്തില്‍
ഇടവേളകളില്ലാതെ
ഉറങ്ങുമ്പോള്‍
ഇരുട്ടെനിക്ക്‌
കൂട്ടിരിക്കുന്നുണ്ടായിരുന്നു.

അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു

പ്രണയത്തിന്റെ തവിട്ടില്‍
കാമദാഹത്തിന്റെ ചുവപ്പില്‍
പരസ്പരം കുടിച്ചുതീരാന്‍
നീയെന്ന ക്ഷണിച്ചതും
ഇരുട്ടിലേക്കായിരുന്നു.....

നിന്റെ ബീജത്തിന്‌
കയ്യും തലയും മുളച്ചപ്പോള്‍
ആരുമറിയാതെ ഉപേക്ഷിച്ചതും
ഇരുട്ടിന്റെ മറവിലായിരുന്നു.

മാലിന്യക്കൂമ്പാരങ്ങള്‍
അഭയം കണ്ടെത്തിയ
ചവറ്റുകൂനയ്ക്ക്‌
നിന്റെ സമ്മാനത്തെ സമര്‍പ്പിച്ചു.
അപ്പോള്‍ എന്റെ മനസ്സിലേറ്റത്രയും
ഇരുട്ട്‌ നിന്നിലുണ്ടായിരുന്നില്ല.

പിഴച്ചുപെറ്റ പെണ്ണ്‌
ഭാരമായിരുന്നു.....
അമാവാസി ചിറകുവിരിച്ച
രാത്രിയില്‍ പടിയിറങ്ങും വരെ..!

അഴുക്ക്‌ പുരണ്ട്‌
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു.
രാത്രിയുടെ തണലില്‍
ശരീരത്തിന്റെ ചൂട്‌ കവരാന്‍ വരുന്നവര്‍
സ്നേഹിച്ചുകൊണ്ടിരുന്നു.
എന്റെ പ്രഥമ പരിണാമ ദിശയും
ഇരുട്ട്‌ തന്നെയായിരുന്നു.

ദ്രവിച്ച മനസ്സും ഉണങ്ങിയ മാംസവും
നിലവാര ശൂന്യതയെ
തട്ടിയുണര്‍ത്തിയപ്പോള്‍
വിരാമത്തിലേക്കടുത്തു.....
നിര്‍ദ്ദയം...
അതിന്നായ്‌ ഞാന്‍ തിരഞ്ഞെടുത്തതും
പ്രിയപ്പെട്ട രാത്രിയെയായിരുന്നു.

28 comments:

അജയ്‌ ശ്രീശാന്ത്‌.. said...

അഴുക്ക്‌ പുരണ്ട്‌
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു.
രാത്രിയുടെ തണലില്‍
ശരീരത്തിന്റെ ചൂട്‌ കവരാന്‍ വരുന്നവര്‍
സ്നേഹിച്ചുകൊണ്ടിരുന്നു

സഹയാത്രികന്‍ said...

"അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു"

അമൃതാ... നല്ല വരികള്‍...

ഇനിയും എഴുതുക.

ആശംസകള്‍
:)

വേണു venu said...

വെളിച്ചം ദുഃഖമാണ്‍ എന്നു് അവള്‍ പഠിച്ചെടുത്തതാകാം. നല്ല്ല വരികള്‍‍.:)

കുഞ്ഞന്‍ said...

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള ജനനം, വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ജീവിതം, ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്കുള്ള മരണം!

നല്ല ലളിതമായ വരികള്‍, തുടരുക !

Unknown said...

ഇരുട്ടിനോടുള്ള ഇഷ്ടം template-ല്‍ കാണാം.

വെളുത്ത അക്ഷരങ്ങളില്‍ കൊരുത്ത കവിത നന്നായി.

Sethunath UN said...

ശ‌ക്തിയുള്ള കവിത. ഒരുപാടെഴുതാന്‍ ദൈവ‌ം അനുഗ്രഹിയ്ക്കട്ടെ.

ഏ.ആര്‍. നജീം said...

തമസ് ദുഖമാണുണ്ണീ വെളിച്ചമല്ലോ സുഖപ്രദം..!
നല്ല വരികള്‍..
അഭിനന്ദനങ്ങള്‍...

ശ്രീ said...

നന്നായിരിക്കുന്നു... നല്ല ആശയം... വരികള്‍‌...
:)

Sanal Kumar Sasidharan said...

നിന്റെ ബീജത്തിന്‌
കയ്യും തലയും മുളച്ചപ്പോള്‍
ആരുമറിയാതെ ഉപേക്ഷിച്ചതും
ഇരുട്ടിന്റെ മറവിലായിരുന്നു.

ഈ വരികള്‍ക്കു ശേഷം കവിതയില്‍ ആവര്‍ത്തനത്തിന്റെ വിരസ്സതയുണ്ട് (എന്നുതോന്നുന്നു).പിന്നീടുവന്ന വരികള്‍ക്ക് ഇതുവരെയുള്ളവയോളം ഭം‌ഗിയുമില്ല.
ശ്രദ്ധിക്കാമായിരുന്നു.

സാല്‍ജോҐsaljo said...

കവിത നന്നായി.

വെളിച്ചത്തേയ്ക്ക് വരാതിരിക്കട്ടെ!

മന്‍സുര്‍ said...

അമൃത ....
അഭിനന്ദനങ്ങള്‍.....മികച്ചത്‌

ഒരു ഇരുട്ടില്‍ നിന്നു ഞാന്‍
ഒരു ഇരുളില്‍ വന്നു നീ
രണ്ടിരുട്ടിന്‍ സംഗമങ്ങളില്‍
വന്നതില്ലയാ ഇരുള്‍മൂടിയ നിഴലുകള്‍
ഇരുളിന്റെ ഇരുളിലേക്കുള്ള ആ ദൂരം
ഒരു ഇരുളായ്‌ ഇന്നുമെന്‍ മുന്നില്‍
ഒരു ഇരുളിന്‍ മറവിലിരുന്നു നീ
ഇന്നുമെഴുതുന്നുവോ ഇരുളിന്‍ കവിത..
കവിതയിലുണരുമീ ഇരുള്‍
പടരാതിരിക്കട്ടെ നിന്‍ ജീവനില്‍

നന്‍മകള്‍ നേരുന്നു

Anonymous said...

പലയിടത്തും കവിത പറയലായി മാറി
എങ്കിലുമെവിടെയോ ഒരു കുറുകല്‍ കേള്‍ക്കുന്നു
ഇനിയുമെഴുതുക
ആശംസകള്‍

യാത്രിക / യാത്രികന്‍ said...

“വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം.”
വളരെ നല്ല നിലവാരമുള്ള കവിത. അഭിനന്ദനങ്ങള്‍.

Murali K Menon said...

തീം ഇഷ്ടപ്പെട്ടു. അത്രക്ക് അങ്ങോട്ടു നീട്ടിയെഴുതേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. അതുപോലെ
“അഴുക്ക്‌ പുരണ്ട്‌
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു“
ഇവിടെയൊക്കെ കവിത കൈമോശം വരുന്നുവെന്ന ഒരു തോന്നലും ഉണ്ടായി. ധൃതിയില്‍ എഴുതി വിട്ടില്ലേ എന്ന് ഞാന്‍ എന്റെ മനസ്സിനോടു ചോദിച്ചപ്പോള്‍ അത് അമൃതയോടു ചോദിക്കൂ എന്നു പറയുന്നു. പലപ്പോഴും ഇരുട്ടിനെ സ്നേഹിക്കുന്നവരായ് നാം മാറിക്കൊണ്ടിരിക്കുന്നുവെന്ന സത്യം സത്യമായ് തന്നെ അവശേഷിക്കുന്നു. സസ്നേഹം

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

പ്രയാസി said...

ഇരുട്ടിനെ ഇഷ്ടമായിരുന്നു
എനിക്കെന്നും;

അറിയാതെ ചെയ്തുപോയ

കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു

അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റിനും
ഒളിക്കാനിടം നല്ലതു ഇരുട്ടു തന്നെയാണു!

കവിത നല്ലത്
അഭിനന്ദനങ്ങള്‍!

മഴതുള്ളികിലുക്കം said...

അമൃത

നന്നായിട്ടുണ്ടു......അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

നല്ല കവിത...
ആശംസകള്‍..

Shaf said...

നല്ല ചിന്ത,നല്ല ഭാഷ അഭിനന്ദനങള്‍..

Unknown said...

ജീവിത പ്രയാണത്തില്‍ മനസ്സില്‍ എരിയുന്ന ചിതയാണു നിന്റെ വരികള്‍...

കൂടൊരുക്കുന്ന കിളിയെപോലെ വളരെ ശ്രദ്ധിച് മുന്നെറുക...
ആ‍ശംസകള്‍...

ദീപു

ഉപാസന || Upasana said...

എത്രയോ നല്ല വരികള്‍, ആശയം.
ഇന്നണ് വായിച്ചത്
:)
ഉപാസന

സുരേഷ്‌ കീഴില്ലം said...

GOOD

Balu said...

അമൃതാ,
വളരെ വൈകിയാണ്‌ ഇവിടെ എത്തിച്ചേര്‍ന്നത്‌.
കട പൂട്ടി പോകും നേരം യാദൃച്ഛികമായി കാണാനിടയായ കവിത മനോഹരമായിട്ടുണ്ടെന്നു അറീയിക്കുന്നത്‌ ഒരിക്കലും "പുറം
ചൊറിയലായി" കരുതരുത്‌.
കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ-
ബ്ലോഗിന്റെ രൂപകല്‍പ്പനയും മനോഹരം.
ആശംസകള്‍!

അഭിലാഷങ്ങള്‍ said...

വായിച്ചു.

കവിത ഇഷ്ടമായി കേട്ടോ.

നല്ല വരികള്‍..

ആദ്യ പകുതിയാണ് കൂടുതല്‍‌ ഇഷ്ടമായത്.

-അഭിലാഷ്

ഹരിത് said...

വെളിച്ചം വെളിച്ചം വിളിക്കുന്ന മര്‍ത്ത്യന്റെ നാദമടങ്ങിക്കഴിഞ്ഞു....
ഇന്നൂ കേള്‍ക്കുന്നതു വേറേ നിവേദനം
ജാനകി തേങ്ങി മറ്ഞ്ഞ ധരയുടെ ആഴത്തില്‍ നിന്നും ഉതിരുന്നു....പ്രണവമായ്
മ്ര്ത്യു മ്ര്ത്യു ജയ മ്രത്യു മ്ര്ത്യു.........

priyan said...

ഇതു നന്നായീ....

ഹാരിസ്‌ എടവന said...

കവിത കുറച്ചുകൂടി ചെറുതാക്കാമയിരുന്നു..
എല്ലാകവിതകളും വായ്ച്ചു,
അനുഭവം നല്ലതു തന്നെ.

Unknown said...

commentonnum moshamlla
thettupattatha arundu