
"അടിച്ചമര്‍ത്തപ്പെട്ടവളാണ് ഞാനിന്നും...!
ലോകം മുഴുവന്‍ തന്റെ തലയിലാണെന്ന്;
അഹങ്കരിച്ചിരുന്നവര്‍-
എന്നെ കണ്ടിരുന്നത് ഒരിക്കലും,
വാത്സല്യാതിരേകത്തിന്റെ-
പുറം മോടിയണിഞ്ഞായിരുന്നില്ല.
"എന്നോടൊത്തു കിടക്ക പങ്കിടാന്‍മാത്രമായി
നിങ്ങളെന്നെ സ്നേഹിച്ചു.
നീയെന്നോട് അടുപ്പം പ്രകടിപ്പിച്ചത്
രാത്രിയുടെ തണലില്‍ മാത്രമായിരുന്നു
നിന്റെ പരാക്രമത്തിന് വശംവദയായി
കട്ടിലിനരികെ തളര്‍ന്നു കിടക്കുമ്പോള്‍
സ്നേഹത്തോടെ എന്റെ മുഖമൊന്നു
തഴുകുകപോലും ചെയ്യാതെയായിരുന്നു
ഓരോ രാത്രിയിലും നീ മുറി വിട്ടിറങ്ങിയത്."
"വീട്ടിലെത്താത്ത നിശീഥിനികളില്-
നീയെവിടെയാണുണ്ടാവുകയെന്ന്;
എനിക്കറിയാമായിരുന്നു.
പക്ഷെ; ഒരിക്കല്‍ പോലും നിന്നെ ഞാന്‍-
ചോദ്യം ചെയ്യാന്‍ തയ്യാറായില്ല..!
എനിക്ക് ഭയമായിരുന്നു -
കാമഭ്രാന്ത് പിടിക്കുമ്പോഴുള്ള;
അതേ ആവേശത്തോടെ നീയെന്നെതന്നെ;
പറഞ്ഞയയ്ക്കുമെന്ന്."
"എനിക്ക് വയസ്സായെന്ന്
നീയെന്നെ ഓര്‍മ്മിപ്പിച്ചു.
നഗ്നതയുടെ യുവത്വത്തില്‍
ലജ്ജയൊട്ടുമില്ലാതെ -
നീന്തിത്തുടിയ്ക്കാനായിരുന്നു
നിനക്ക് താല്പര്യം; എല്ലായ്പ്പോഴും."
"നഗരവധുക്കളുടെ മണിയറകളില്‍
വല്ലാത്തൊരാര്‍ത്തിയോടെ
രാത്രികള്‍ ആസ്വദിക്കുമ്പോഴും
നീ 'ചാരിത്ര്യ'ത്തെപ്പറ്റി പ്രസംഗിച്ചു.
അതിന്റെ മഹത്വത്തെപ്പറ്റി ഉദ്ഘാഷിച്ചു."
"എന്റെ മുന്നില്‍ വച്ച്
ആ 'വാക്ക്' ഉച്ഛരിക്കാന്‍
നീയൊരല്പം മടി കാണിച്ചു.
ഭാഗ്യം നീയെന്നെ
അപ്പോഴെങ്കിലും പരിഗണിച്ചല്ലോയെന്ന്
ഞാന്‍ ആശ്വസിക്കുന്നു."
24 comments:
"നഗരവധുക്കളുടെ മണിയറകളില്‍
വല്ലാത്തൊരാര്‍ത്തിയോടെ
രാത്രികള്‍ ആസ്വദിക്കുമ്പോഴും
നീ 'ചാരിത്ര്യ'ത്തെപ്പറ്റി പ്രസംഗിച്ചു.
അതിന്റെ മഹത്വത്തെപ്പറ്റി ഉദ്ഘാഷിച്ചു."
“അടിച്ചമര്‍ത്തപ്പെട്ടവളായിരുന്നു ഞാനെന്നും-“ ഇതിനിയും കഴിഞ്ഞില്ലേ???
എന്തോ ഈ കവിത പുതിയതായി ഒന്നും സംവേദിക്കുന്നില്ല.
-സുല്‍
വായിച്ചു.
നന്നായിട്ടുണ്ട്.
:)
ഉപാസന
ഓ. ടോ: ആ ടെബ്ലേറ്റ് ബോര് അല്ലേടോ.
"ഭാഗ്യം നീയെന്നെ
അപ്പോഴെങ്കിലും പരിഗണിച്ചല്ലോയെന്ന്
ഞാന്‍ ആശ്വസിക്കുന്നു"
പരിഗണന.... എല്ലാവരും അതാഗ്രഹിക്കുന്നു. പക്ഷേ , അതു കൂടുതല്‍ ലഭിച്ചാലും കുഴപ്പമുണ്ട്.
നന്നായിരിക്കുന്നു.. അമൃത.
നന്നായിരിക്കുന്നു.
ഒരു ചെറിയ സത്യം /സൂചന പറയട്ടെ.ഈ കവിതയെ കുറിച്ചല്ല.പൊതുവേയാണ്.സ്ത്രീ കവിതകള്‍ തുറഞ്ഞു പറച്ചില് നടത്തുമ്പോള്‍ വല്ലാതെ തുറന്നുപോകുന്നോ എന്നു സംശയമാകുന്നു.അര്ഥനഗ്നതയാണ് നഗ്നതയുടെ സൌന്ദര്യമെന്നും.നേരിട്ട് വെട്ടിത്തുറന്നു പറയുന്നതല്ല കലയെന്നുമൊക്കെയുള്ള ധാരണകള്‍ ഇപ്പോഴും ആസ്വാദകനെ വിട്ടുപോയിട്ടില്ല.അതുകൊണ്ട് പറയാനാഗ്രഹിക്കുന്നത് പറയാതെ പറയുന്നതില്‍ ആഗ്രഹിക്കുന്നതിനെ ഫലിപ്പിക്കാന്‍ ശ്രമിക്കുക.അമൃതയുടെ കവിത അമൃതയുടെ കൈവിട്ടുപോകരുത്.:)
ഇത് എന്റെ മാത്രം അഭിപ്രായമാണ്
ശങ്കരാടി “അടുത്തടുത്ത്” എന്ന സിനിമയില്‍ പറഞ്ഞതുപോലെ ഇതിലൊന്നും പറയാനില്ല, അടുത്തത് വരട്ടെ, അതിലെന്തെങ്കിലും എനിക്ക് പറയാന്‍ പറ്റിയേക്കും
സസ്നേഹം
ബിംബങ്ങള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് എനിക്കും തോന്നുന്നു.
ഏതായാലും വരികള്‍ നന്നായിട്ടുണ്ട്
വിശപ്പിനും, ദാഹത്തിനും, ജീവിതത്തിനുമൊക്കെ മുന്നില്‍ ചാരിത്ര്യത്തിനെന്തു് വില? ആര്‍ക്കുവേണ്ടി?
വായിച്ചു. നന്നായി. നന്മകള് നേരുന്നു.
ചിത്രകാരന്റെ വാക്കുകളെ മാനിക്കുന്നു......
പരിഗണനയും സഹതാപവുമൊന്നും അതിര് കവിയാന്‍ പാടില്ല.....
പക്ഷപാതിത്വത്തിലേക്ക് വഴുതിവീഴുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ കാരണമാവുന്നതുകൊണ്ടവാം.........
എന്റെ പെങ്ങളേ,
ഞാന്‍ ഒന്നും പറഞ്ഞൂല്ല്യാ, ഇയാള്‍ ഒന്നും കേട്ടൂല്ല്യാ. പോരേ..?
:)
ഉപാസന
നന്നായിട്ടുണ്ട്.
ഒരു സുന്ദരമായ മനസ്സും, മനോരാജ്യവും മാത്രം സ്വന്തമായി വെക്കുക. അപ്പോള്‍ അനാവശ്യമായ പരിഗണനകള്‍ എന്തിന്..?
അമൃത...നിശ്ചിത വാക്കിനാല്‍ അതിര്‍ത്തികള്‍ വരച്ച... കവിത മികവ് പുലര്‍ത്തുന്നു.
അഭിനന്ദനങ്ങള്‍
ഒരു നിമിഷത്തിന് അനുഭൂതിയില്‍
എല്ലാം മറകുന്നുവോ നീ പെണ്ണേ
നിശാവീഥികളില് രാപ്പാര്‍ക്കാന്‍
ഭയമില്ലാത്തതെന്തേയ് നിനക്ക്
അറിയാത്തൊരന്യനിന് മുന്നില്‍
അഴിയുന്നതെന്തേയ് നിന് ചാരിത്ര്യം
രാത്രിയുടെ അന്ത്യയാമങ്ങളില്‍
കണ്ടില്ല ഞാന്‍ നിന് രോദനങ്ങള്‍
പകല്‍വെളിച്ചം നിനക്ക് അസ്വസ്ഥതയോ
രാത്രിയിലെ പകലുകള്‍ ആരും കാണാതത്
മുല്ലപൂവിന് പരിമളങ്ങളോ...
നഗ്നത നിന് മേനികഴകാകിലും
നാണം മനുഷ്യന് ബോധമത്രെ..
ഒരു നിമിഷത്തിന് അനുഭുതിയില്‍ ....
എല്ലാം മറക്കുന്നുവോ.....നീ..
റംസാന് ആശംസകള്‍
മന്‍സൂര്‍ ,നിലംബൂര്
നന്നായിട്ടുണ്ട്....
:)
അമൃതയുടെ കമെന്റ് ഇപ്പോഴാണ് ഞാന്‍ കാണുന്നത്.
ഞാന്‍ പറഞ്ഞതില്‍ പരിഭവിക്കാനൊന്നുമില്ല.നാം പറഞ്ഞവസാനിപ്പിക്കാനാണെങ്കില് പറയരുത് എന്നേ പറഞ്ഞുള്ളു.നാം പറയുന്നത് അവസ്സാനിക്കരുത്.ധ്വന്യാത്മകമായിട്ടാണെങ്കില് മാത്രമേ ഏത് രചനക്കും ഇങ്ങനെ ഒരു അനശ്വരത കിട്ടു.എന്നുവച്ച് തുറന്നുപറച്ചില്‍ ജാള്യതയായി കാണണമെന്നുമില്ല.
അഭിപ്രായത്തിന് നന്ദി,,,പ്രിയപ്പെട്ട സനാതനന്....
href="http://www.venunadam.blogspot.com/2007/09/venumastergmail.html"
Nannayittundu
Have a nice day.
എന്നോടൊത്തു കിടക്ക പങ്കിടാന്‍മാത്രമായി
നിങ്ങളെന്നെ സ്നേഹിച്ചു.
നീയെന്നോട് അടുപ്പം പ്രകടിപ്പിച്ചത്
രാത്രിയുടെ തണലില്‍ മാത്രമായിരുന്നു
നിന്റെ പരാക്രമത്തിന് വശംവദയായി
കട്ടിലിനരികെ തളര്‍ന്നു കിടക്കുമ്പോള്‍
സ്നേഹത്തോടെ എന്റെ മുഖമൊന്നു
തഴുകുകപോലും ചെയ്യാതെയായിരുന്നു
ഓരോ രാത്രിയിലും നീ മുറി വിട്ടിറങ്ങിയത്."
ഒരു Essay Writer ക്ക് പത്ത് പേജിലെങ്കിലും കുറയാതെ എഴുതാന്‍ കഴിയുന്ന കാര്യങളുടെ സംഗ്രഹം അമൃത ചിലവരികളില്‍ ഭംഗിയായി അവതരിപ്പിച്ചു, ശ്രമങള്‍ തുടരുക ലക്ഷ്യം അകലെയായേക്കാം..
നന്നായിട്ടുണ്ട്...പക്ഷെ....
ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇമ്മാതിരി ‘പഴഞ്ചന്‍‘ വിഷയങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല സോദരീ.
മഹത്ത്വരം എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.
ഇതും ഇഷ്ട്മായി.. ഒരോ കവിതക്കും.. ഒരോ നിറം..
നന്നായിട്ടുണ്ട്.. :-)
കാര്യങ്ങളില്‍ കുറച്ചു ഫെമിനിസമുണ്ട്.
സ്ത്രീപക്ഷം എന്നു പറഞോട്ടെ?
Post a Comment