01 September 2007

അധിനിവേശം


"ഒരു പക്ഷെ; തോന്നിയതാവാം-
എങ്കിലും ഏതോ ഒരു നിഴല്‍;
എന്നെ അല്ല നമ്മെ സമീപിക്കുന്നുവോ..?
അതെ; പ്രതീതി സത്യമായിരിക്കുന്നു...!"

"അധിനിവേശത്തിന്‍ ഭ്രാന്തന്‍ കാലുകള്‍-
ആവേശത്തോടെ താഴ്‌ന്നു പറന്നീടുന്നു.
ഒരു മാനവരാശിയുടെ തന്നെ;
ഇളം നെഞ്ചില്‍ നിര്‍ദാക്ഷണ്യം-
വജ്രത്തെക്കാള്‍ നിശിതമാം,
കാലന്‍ നഖങ്ങള്‍-
പതിയെ ആഴ്‌ന്നിറക്കുവാന്‍..."

"എന്താണ്‌ ഹേ നിങ്ങള്‍ക്ക്‌ വേണ്ടത്‌..?
എണ്ണയോ, വിഭവമോ, സമ്പത്തോ.. ?
ഏതിന്റെ പേരിലായാലും.....
സഹോദരങ്ങളെ അരിഞ്ഞുതള്ളുന്നത്‌;
എങ്ങിനെ നിങ്ങള്‍ ന്യായീകരിക്കുന്നു..?"

"ഏതാനും മൃഗങ്ങളുടെ മാത്രം തെറ്റുകള്‍ക്ക്‌ -
ഒരു സമൂഹത്തെയാകെ തന്നെ;
കുരിശിലേറ്റുന്നതെന്തിന്‌ സാമ്രാജത്വമേ...?
തീവ്രവാദത്തിനെതിരാം പോരാട്ടമെന്ന-
ഓമനപ്പേരില്‍ അപരാധമെന്തന്നറിയാത്ത,
ജനലക്ഷങ്ങളെ കൊന്നുതള്ളും;
അധിനിവേശത്തിന്റെ കാവല്‍നായ്ക്കള്‍ക്ക്‌-
എന്തൊരു ധാര്‍ഷ്ട്യമാണ്‌......!"

"ദൈവത്തെ പോലും ഭയപ്പെടുത്തുന്ന-
പൈശാചികത്വത്തിന്റെ ചെയ്തികളെ;
ജുഗുപ്സയുടെ അകമ്പടിപോലുമില്ലാതെ,
നിങ്ങള്‍ക്ക്‌ സല്‍കര്‍മ്മവത്കരിക്കാം...

"ഇതാണ്‌ ഹേ... ആധുനിക ലോകം -
ഇതാണ്‌ സുഹൃത്തെ;
സാമ്രാജത്യത്തിന്റെ നീതി ശാസ്ത്രം,
ലാഭം മാത്രം സ്വപ്നം കണ്ട്‌ പേപിടിച്ച്‌-
നടന്നീടുന്ന ഇവര്‍ക്ക്‌ മുന്നില്‍ മനുഷ്യനില്ല..
മനുഷ്യന്‌ ഇവിടെ വിലയില്ലാതായിരിക്കുന്നു..!

13 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"ഇതാണ്‌ ഹേ... ആധുനിക ലോകം -
ഇതാണ്‌ സുഹൃത്തെ;
സാമ്രാജത്യത്തിന്റെ നീതി ശാസ്ത്രം,
ലാഭം മാത്രം സ്വപ്നം കണ്ട്‌ പേപിടിച്ച്‌-
നടന്നീടുന്ന ഇവര്‍ക്ക്‌ മുന്നില്‍ മനുഷ്യനില്ല..
മനുഷ്യന്‌ ഇവിടെ വിലയില്ലാതായിരിക്കുന്നു..!

Murali K Menon said...

കണ്ടു കണ്ടു കണ്ടില്ല.....ആധുനികലോകം, അധിനിവേശം, ലാഭം പിന്നെ മനുഷ്യന്‍....അല്ലെങ്കില്‍ അതിന്റെ ഓര്‍ഡര്‍ തിരിച്ചിട്ടു നോക്കാം. അപ്പോഴും മനസ്സിലാവുന്നത് ഒന്നു തന്നെ മനുഷ്യര്‍, മനുഷ്യനെ...അല്ലാതെ അതിനു സാമ്രാജിത്യമെന്ന ഓമനപ്പേരോ മള്‍ട്ടിനാഷണല്‍ എന്ന വിശേഷണങ്ങളോ ആവശ്യമില്ല. ഓരോ കാലഘട്ടങ്ങളില്‍ ചൂഷണങ്ങള്‍ക്ക് പാഠഭേദങ്ങളുണ്ടാകുന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിക്കുന്നില്ല. എല്ലാം ആത്യന്തികമായ് ബാധിക്കുന്നത് വെറും പാവപ്പെട്ട മനുഷ്യരെയാണെന്നു മാത്രം. ഇവരാകട്ടെ ഒരു രാജ്യത്തിന്റേയും പ്രധാന പരിഗണനയില്‍ പെടാന്‍ അര്‍ഹതയുള്ള പ്രാണികളല്ലതാനും. നട്ടെല്ലില്ലാത്ത ഒരു ഗവണ്മെന്റിന്റെ മുന്നില്‍ എന്തും സംഭവിക്കാം

Sanal Kumar Sasidharan said...

:)
ഹൃദയമുള്ള ചിന്തകള്‍ക്ക് സലാം

R. said...

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എന്നതൊക്കെ വെറും മൂടുപടം.

ഇറാഖ് അധിനിവേശത്തിനു ശേഷം എത്ര പ്രാവശ്യം എണ്ണയ്ക്ക് വില കൂടിയിട്ടുണ്ടെന്ന് നോക്കിയാല്‌ മതി, ഒരുപാടൊന്നും തിരയേണ്ട.

വിഷ്ണു പ്രസാദ് said...

അധിനിവേശത്തിനെതിരെ ചൂണ്ടുന്ന ആ വിരലില്‍ ഒരു മുത്തം... :)

എം.കെ.നംബിയാര്‍(mk nambiear) said...

കവിതവായിച്ചു.ആശയങ്ങള്‍ നന്നായിട്ടുണ്ട്.
ആശംസകള്‍
എംകെനംബിയാര്‍

Unknown said...

പണ്ടൊക്കെ തള്ളമാര്‍ കുഞ്ഞുങ്ങളെ പരുന്തുകളില്‍ നിന്നു് രക്ഷപെടുത്തുമായിരുന്നു. ഇന്നു് തള്ളമാര്‍ പരുന്തുകളെ സംരക്ഷിക്കുന്നു!

അജയ്‌ ശ്രീശാന്ത്‌.. said...

"തള്ളമാര്‍ പരുന്തുകളെ സംരക്ഷിക്കുന്നവെന്ന്‌"
പ്രതീകാത്മകമായി പറഞ്ഞൊപ്പിച്ചത്‌ നന്നായി... മുടിയനല്ലാത്ത ‍പ്രിയ പുത്രാ....
ഇന്നത്തെ കാലത്ത്‌ നാം സ്ഥിരം കണ്ട്‌ പരിചയിച്ച റോളുകള്‍ക്ക്‌ മാറ്റം വന്നിരിക്കുന്നു... വെറും മാറ്റമല്ല... ഒരുമാതിരി ഒടുക്കെത്തെ മാറ്റം... അത്‌ സിനിമയിലല്ല.... ജീവിതത്തില്‍...
സ്വന്തം വിദ്യാര്‍ത്ഥിനികളെ അധ്യാപിക തന്നെ മറ്റുള്ളവര്‍ക്ക്‌ കാഴ്ച വയ്ക്കുന്ന(ഡല്‍ഹി സംഭവം)നമ്മുടെ മഹത്തായ ഭാരതത്തിലായാലും,, സാമ്രാജത്വത്തിന്റെ ഫോട്ടോ ഫിനിഷ്‌ കണ്ട്‌ ശിലിച്ച അമേരിക്കന്‍ ഐക്യനാടുകളിലായാലും സാമൂഹ്യനീതിയ്ക്ക്‌ എവിടെയാണ്‌ മുന്‍ഗണന...
മനുഷ്യനെ ഇവരാരും കാണുന്നില്ല.... പണത്തിന്റെയും, ലാഭത്തിന്റെയും ഉപഭോഗത്തിന്റെയും സംസ്കാരത്തില്‍ മനുഷ്യനും ബന്ധങ്ങള്‍ക്കും പുല്ലുവിലയാണ്‌ .... സുഹുത്തെ,,,,,,

പിന്നെ പറ്റുമെങ്കില്‍ കമന്റ്‌ സൈറ്റിംഗ്സ്‌ ഒന്നുമാറ്റുക.....

ആസ്വാദകന്‍ said...

"മനുഷ്യന്‌ ഇവിടെ വിലയില്ലാതായിരിക്കുന്നു..!"
"""ആശംസകള്‍"""

ശ്രീഹരി::Sreehari said...

ഇത്തവണ വളരെ സീരിയസ് ആയ തീം ആണല്ലൊ...
നല്ലത്
"ദാര്‍ഷ്ട്യമാണ്‌......!"
ധാര്‍ഷ്ട്യം അല്ലേ ശരി?
ടൈപിങ് മിസ്റ്റേക് ആണെന്നറിയാം.
പക്ഷേ കവിതയില്‍ കഥയെ അപേക്ഷിച്ച് ചെറിയ പിശകുകള്‍ ആസ്വാദ്യതയെ നഷ്ടപ്പേടുത്തും.

Nadia said...

manushyanu matramalla amrithaa manushya manasinum oru vilayumillatheyayirikkunnu!!

അജയ്‌ ശ്രീശാന്ത്‌.. said...

തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ വളരെ നന്ദി ശ്രീഹരി..........

Mithosh Joseph said...

Its really a captivating piece man..