
അവന്റെ നിഴല്‍ മാത്രമാണ്,
മറഞ്ഞിരിക്കുകയായിരുന്നു അവ;
ഉമ്മറപ്പടിയ്ക്കപ്പുറം -
പാതി ചാരിയിട്ട വാതിലിനുപിന്നില്‍"
"അയല്പക്കത്തെ കൊച്ചുകൂട്ടര്ക്കൊപ്പം;
തൊടിയിലെ മാവില്‍ വലിഞ്ഞുകയറുമ്പോള്‍-
ഞാന്‍ ആവന്റെ നിഴല്‍ വീണ്ടും കണ്ടു,
മരങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കും വിധത്തില്‍"
"സ്കൂളില്‍ പോവുന്ന വഴിയില്‍;
ആധുനികയുഗത്തിലെ വാഹനരാക്ഷസന്മാര്-
കുതിച്ചുകൊണ്ടിരിക്കുന്ന റോഡരികിലും;
അവനെ; അല്ല അവന്റെ നിഴലിനെ ഞാന്‍ കണ്ടു"
"കൂട്ടുകാരിയുടെ സ്കൂട്ടറെടുത്ത്;
ചിലപ്പോഴൊക്കെ നഗരത്തിലെ-
തിരക്കേറിയ ഹൈവേയിലൂടെ,
മത്സരിച്ചോടിക്കുമ്പോള് പലപ്പോഴും-
എനിക്കവനെ കാണാന്‍ കഴിഞ്ഞു,
ചില വാഹനങ്ങളുടെ പിറകിലായ്......"
"ഒടുവില്‍ ജീവിതസായാഹ്നത്തില്‍-
ചാരുകസേരയില്‍ ഉമ്മറത്തിരിക്കവെ,
നിലാവുള്ള ഒരു തണുത്ത രാത്രിയില്‍-
എനിക്കവനെ വ്യക്തമായി കാണാന്‍ കഴിഞ്ഞു,
അതവനായിരുന്നു; - മരണം"
23 comments:
"എനിക്ക് ആകെ കാണാന്‍ കഴിഞ്ഞത് -
അവന്റെ നിഴല്‍ മാത്രമാണ്,
നന്നായിരിക്കുന്നു
വായിച്ചപ്പോള്‍ സുഖമുള്ള ഒരു കവിത. പക്ഷേ നിഴലിന്റെ തനിരൂപം കണ്ടപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ കുട്ടീ.
മരണം എപ്പോഴും കൂടെയുണ്ടെന്ന ചിന്ത നല്ലതു തന്നെ.
നന്നായെഴുതി.
-സുല്‍
അവനെ കാണ്ണ്ടാ.. അവന് ചീത്തക്കുട്ട്യാാ..
enne koodi ee malayalam bloging onnu padippikkuvo?
ente post maathram aa site il varunnilla. Online mozhi scheme il type cheythu ivide konduvannu thattunna paripaadiyaano ellaavarum cheyyunnathu?
:)
ഇതേ ടോണില്‍ മറ്റാരുടെയോ കവിതകളും പടങ്ങളും കണ്ടപോലെ.. ചിലപ്പോള്‍
എനിക്ക് തോന്നിയതാവുമല്ലെ... പ്രണയവും മരണവും എനിക്കും ഇഷ്ടമാ
നന്നായിരിക്കുന്നു.
അതവനായിരുന്നു. അവിടെ നിര്‍ത്താമായിരുന്നു എന്നു തോന്നി.:)
‘അവനെ’ സൂക്ഷിക്കുക. ‘അവന്‘ എല്ലായിടത്തും പതുങ്ങിയിരിപ്പുണ്ട്.. നിനച്ചിരിക്കാത്ത സമയത്ത്..
കൊള്ളാം.
ശരിയാണ് “അതവനായിരുന്നു.” അവിടെ നിര്‍ത്താമായിരുന്നു.
ബ്ലോഗുകളില്‍ കാണുന്ന ദുരൂഹമായ കവിതകളില്‍ നിന്നും വേറിട്ട് നില്ക്കുന്നു.
രണ്ടുകവിതയും വായിച്ചു. നന്നായിരിക്കുന്നു. നല്ല ചിന്തകള്‍!
അവനെ;
അല്ല അവന്റെ നിഴലിനെ
ഞാന്‍ കണ്ടു"
നിഴലുകളൊട് ആരും പടവെട്ടാറില്ലാ..
മരണം വതില്ക്കല് കാണുന്നു നല്ലകാര്യം.
നിഴല്‍ക്കൂട്ടിലെ ഉള്ളറകളില്‍ ഒളിച്ചിരിക്കുന്ന മരണം എന്ന മഹാസത്യത്തെ തുറന്നിഴുതിയതിന്.
ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ മനുഷ്യനും മരിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം മനുഷ്യന് മറക്കുന്നു നയിസ് വാക്കായാലും വരിയായാലും മധുരമേറെയുണ്ട്.സസ്നേഹം സജി പരവൂര്‍.!!!
വളരെ നന്നായിരിക്കുന്നു....തികച്ചും വ്യത്യസ്തവും.
:)
എല്ലാവരുടെയും കൂടെ എപ്പോഴും അവനുണ്ട്... കൈയ്യെത്തു ദൂരത്ത്... അവനെപ്പോഴും തക്കം പാര്‍ത്തിരിക്കുന്നു, ഒരു അവസരത്തിനായ്... അവനെപ്പോഴും നമ്മെ കാണുന്നുണ്ട്... എന്നാല്‍ നാമവനെ കാണുന്നത് ഒരിക്കല്‍ മാത്രം!!!
അവന്റെ നിഴല്‍ അടുത്തെങ്ങും വരാതെ സൂക്ഷിക്കുക. അല്ല പറഞ്ഞിട്ടും കാര്യമില്ലല്ലോ. എപ്പോഴും കടന്നുവരാമല്ലോ അല്ലേ.? നന്നായിരിക്കുന്നു ചിന്തകള്‍.
നിഴല്‍ ഹും അവന് എന്നും എന്റെ കൂടെയുണ്ട് ഓ! നീ എന്നേ ഇന്നും ഇവിടേ വിട്ടിട്ട് പോയൊ എന്നു ചോദിച്ചാണ് ഞാനുണരാര് നിഴല്‍ മാത്റമല്ലാ അവന്റെ തണുപ്പ് .. അരിച്ചരിച്ച് എത്തുന്ന നിഴലിന്റെ തണുപ്പ്..ഈ വരികള്‍ വായിച്ചപ്പോള്‍
ആ തണുത്ത കൈ എന്നിലേക്ക് നീണ്ട് വരുന്നതു ഞാനറിയുന്നു ....ഹൊ! ഇതാണ് മനസ്സിലുടക്കുന്ന വരികള്‍! എനിക്കിഷ്ടപ്പെട്ടു...
അഭിപ്രായത്തിന് നന്ദി മഴത്തുള്ളി..........................
നിര്‍ഭയമായും മടികൂടാതെയും അഭിപ്രായപ്രകടനം നടത്തുന്നത് തന്നെ നല്ലത്...........
നന്ദി ഇട്ടിമാളു
ശരിയാണ് സുല്‍
മരണമെപ്പോഴും കൂടെയുണ്ടെന്ന ചിന്ത നല്ലതു തന്നെ
ശരിയാണ് വേണു........
അവിടെ നിര്‍ത്താമായിരുന്നു..........പക്ഷെ..........എന്തിന് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു..........
ആവോ......എനിക്കറിയില്ല.
കവിത എനിക്കിഷ്ടപ്പെട്ടു. ശരിയാണ് ‘അവന്’, അവന്റെ നിഴല്‍, എന്നും എല്ലാവരുടെയും കൂടെതെന്നെയുണ്ട്. അവനെ വ്യക്തമായികണാന് കഴിയും വരെയുള്ള ഒരു പ്രയാണമാണ് നമ്മുടെയല്ലാം ജീവിതം. ഒരിക്കല്‍ ഈ ഭൂമിയില്‍ ജനിച്ചുപോയാല്‍ അവനെ ഒരു തവണയെങ്കിലും വ്യക്തമായി കണ്ടേ തീരു.. ! അങ്ങിനെ കണ്ടുകഴിഞ്ഞാല്‍ അടുത്ത ജന്മത്തിലേ അവനെ വ്യക്തതയോടെ കാണാന്‍ കഴിയൂ...
“ജാതസ്യ ഹി ദ്രുവോ മൃത്യുര്‍
ദ്രുവം ജന്മ മൃതസ്യച “
[(ഭഗവത് ഗീത, 2.27) ; One who has taken his birth is sure to die, and after death one is sure to take birth again]
ഹൊ!
ലളിതം, മനോഹരം ഈ വരികള്‍
Post a Comment