03 June 2007

മരീചിക




"പ്രണയത്തിന്റെ ശവപ്പറമ്പില്‍-
കുഴിച്ചുമൂടപ്പെട്ട നൊമ്പരങ്ങള്‍ക്ക്
മരണത്തിന്റ ഗന്ധമുണ്ടായിരുന്നു".
"തപ്ത നിശ്വാസങ്ങള്‍ തീര്‍ത്ത-
നഷ്ടസ്വപ്നങ്ങള്‍ക്ക്‌;
ജഡത്തിന്റെ മരവിപ്പായിരുന്നു".
"ഊതി വീര്‍പ്പിച്ചെടുത്ത-
പ്രണയനാടകത്തിന്‌ പിന്നിലെ,
വഞ്ചനകള്‍ക്ക്‌;
ഇരുട്ടിനേക്കാള്‍ കറുപ്പായിരുന്നു".
"പ്രണയപരാജയങ്ങളുടെ കയ്പുനീര്‍-
കണ്ണടയ്ക്കാതെ കുടിക്കുന്നതത്രെ നന്ന്‌
കാരണം;ശൂന്യതയുടെ കാണാക്കഴങ്ങളിലേക്ക്‌
വീണ്ടും സ്വയം മറന്ന്‌ ചാടാതിരിക്കാന്‍......"
"അവനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍-
ഇനി;വേര്‍പാടിന്റെ വ്യഥയുണ്ടാവില്ല,
കാരണം;ഇല്ല; .............. എനിക്കറിയില്ല.......!"

21 comments:

അജയ്‌ ശ്രീശാന്ത്‌.. said...

ബ്ലോഗിന്റെ ഈ വിശാല ലോകത്തിലേക്ക്‌ ഇടറിയ കാല്‍വയ്പുകളോടെ പ്രവേശിക്കുന്നു. മനസ്സില്‍ തോന്നുന്ന വിഭ്രമത്തിന്‌ നിറം പകര്‍ന്നപ്പോള്‍ അത്‌ കവിതയെപ്പോലെയാക്കാന്‍ ശ്രമിച്ചു. അപരാധമെന്ന്‌ കവിതയെ സ്നേഹിക്കുന്ന സഹൃദയന്‍മാര്‍ക്ക്‌ തോന്നിയെങ്കില്‍ ദയവായി ക്ഷമിക്കണം.

അജയ്‌ ശ്രീശാന്ത്‌.. said...

കളിവീടുണ്ടാക്കിയും മണ്ണപ്പം ചുട്ടും നടന്ന ബാല്യകാലത്തെ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന്‌ ചികഞ്ഞെടുക്കുവാന്‍ മാത്രമെ ഇനി സാധിക്കുകയുള്ളൂ. കൗമാരത്തിലേക്കും യൗവനത്തിലേക്കും പ്രവേശിക്കുമ്പോള്‍ വേര്‍പാടിന്റെയും വിരഹത്തിന്റെയും വേദനയുടെയും കാപട്യത്തിന്റെയും ലോകത്ത്‌ ജീവിക്കുമ്പോള്‍ മാത്രമെ നിഷ്കളങ്കതയുടെ മഹത്വം മനസ്സിലാവുകയുളളൂ.
പക്ഷെ; അത്‌ മനസ്സിലാക്കി വരുമ്പോഴേക്കും കാലം അതിന്റെ സമയരഥം തെളിച്ചുകഴിഞ്ഞിരിക്കും. ഇനിയൊരിക്കലും പഴയ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്താന്‍ നമുക്ക്‌ സാധിക്കാത്ത വിധത്തില്‍.....

ആസ്വാദകന്‍ said...
This comment has been removed by the author.
ആസ്വാദകന്‍ said...

ബ്ലോഗിന്റെ വിശാലമായ ലോകത്തിലേക്ക്‌ ഒരു കൂട്ടൂകാരിയെ കൂടി ലഭിച്ചതില്‍ ആഹ്ലാദിക്കുന്നു. ഏതായാലും മരീചികയില്‍ നിന്നുള്ള തുടക്കം മോശമാവില്ലെന്ന്‌ വിശ്വസിക്കുന്നു. ഒരു പിടി നല്ല രചനകള്‍ പ്രതീക്ഷിക്കുന്നുട്ടോ.......................

ഗിരീഷ്‌ എ എസ്‌ said...

അമൃതേ...
വായിച്ചു..ഇഷ്ടമായി ഒരുപാട്‌...
ഒരു പുതിയ ആളെ കൂടി ബൂലോഗത്തിന്‌ കിട്ടിയതില്‍ സന്തോഷം
എല്ലാ വിധ ആശംസകളും നേരുന്നു...
ഇനിയും എഴുതുക

ഗിരീഷ്‌ എ എസ്‌ said...

ബൂലോഗത്തേക്ക്‌ സ്വാഗതം
കവിത ഇഷ്ടമായി...
പ്രണയത്തിന്റെ സുഖദമായ ഒഴുക്കുണ്ട്‌ വാക്കുകള്‍ക്ക്‌...
പിന്നെ ഒരു പ്രണയ നൈരാശ്യത്തിന്റെ
നേര്‍ത്ത പ്രതിസ്ഫുരണങ്ങളും....
അഭിനന്ദനങ്ങള്‍...

Vish..| ആലപ്പുഴക്കാരന്‍ said...

:)

കുട്ടു | Kuttu said...

അമൃത,
സ്വാഗതം ഈ വിശാല ബൂലോകത്തിലേക്ക്.

കൊള്ളാം. പ്രതീക്ഷയുടേ ഒരു നാമ്പ് കാണാനുണ്ട് കവിതയില്‍.

കവിത നന്നായിനി. :)

അജയ്‌ ശ്രീശാന്ത്‌.. said...

"എനിക്ക്‌ എല്ലാവരെയും പോലെതന്നെ കവിതയെഴുതാന്‍ ഇഷ്ടമാണ്‌; അതിനെനിക്ക്‌ ശരിയായ വിധത്തില്‍ സാധിക്കുന്നില്ലെങ്കിലും. എങ്കിലും ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്‌ - എന്റെ മനസ്സിന്റെ ഒരു കോണില്‍ ഒളിഞ്ഞുകിടക്കുന്ന ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ ജിവന്‍ നല്‍കാന്‍";

ഗിരീഷ്‌ എ എസ്‌ said...

ഒരു പുതിയ എഴുത്തുകാരിയെ കൂടി ബൂലോഗത്തിന്‌ ലഭിച്ചതില്‍ സന്തോഷം...
പലപ്പോഴും അനുഭവങ്ങള്‍ തന്നെയാണ്‌ എഴുത്തിന്‌ പ്രേരണയാകാറുള്ളത്‌....
ഇത്‌ അമൃതയുടെ അനുഭവം തന്നെയാണെന്ന്‌ വിശ്വസിക്കുന്നു
ഇനിയും എഴുതുക
അഭിനന്ദനങ്ങള്‍

Anonymous said...

വാക്കുകള്‍ കൊണ്ട്‌ കസര്‍ത്തുകാണിക്കുന്നതല്ല കവിത;
എങ്കിലും ആദ്യ ശ്രമമെന്ന നിലയില്‍ വിമര്‍ശനം കൊണ്ട്‌ കൊല്ലുന്നില്ല.
എന്തെങ്കിലും പുതിയ അനുഭവം നല്‍കുന്ന നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

meenakshi said...

വാക്കുകള്‍ കൊണ്ട്‌ കസര്‍ത്തുകാണിക്കുന്നതല്ല കവിത;
എങ്കിലും ആദ്യ ശ്രമമെന്ന നിലയില്‍ വിമര്‍ശനം കൊണ്ട്‌ കൊല്ലുന്നില്ല.
എന്തെങ്കിലും പുതിയ അനുഭവം നല്‍കുന്ന നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

കവിത ഇഷ്ടമായി
ഉള്ളിലെ നോവുകള്‍ പ്രണയത്തിന്റേതാവുമ്പോള്‍
വാക്കുകളില്‍ അറിയാതെ കാല്‍പനികത ഉറഞ്ഞുകൂടിയത്‌ ഞാന്‍ കാണുന്നു
അഭിനന്ദനങ്ങള്‍

G.MANU said...

good poem

അജയ്‌ ശ്രീശാന്ത്‌.. said...

നന്ദി മനു
പക്ഷെ;
സത്യം മറച്ചുവച്ച്‌ സുഖിപ്പിക്കുന്ന വാക്കുകള്‍ മാത്രം പറയുന്നതിനേക്കാള്‍
സത്യസന്ധമായ അഭിപ്രായമാണ്‌ നല്ലതെന്നു തോന്നുന്നു
അല്ലേ..................

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിലെ ഒരു പിടി മോഹങ്ങള്‍ വാക്കായും പിന്നിടത് വരിയായും മാറുമ്പോള്‍ കവിത ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ഒരു കുളിര്‍മഴയുടെ ആസ്വാദനം നല്‍കാറില്ലെ ...?
അതാണ് കവിതയുടെ ഉറവിടം.!!
പിന്നെ പ്രണയം,ജീവിതം,എല്ലം ഒരു സ്വപ്നം പോലെ കടന്നുപോകുന്നു
ജീവിതം ഒരിക്കലും അഭിനയം ആകില്ലല്ലൊ..?
അഭിനയം ഒരിക്കലും ജീവിതവും ..!!
പക്ഷെ ഇവിടെ പലരും ജീവിക്കാന്‍ വെണ്ടി അഭിനയിക്കുന്നു..!!
സ്വപ്നങ്ങള്‍ ഇല്ലായിരുന്നേല്‍ നമ്മളോക്കെ ഈ ഭൂമിയില്‍ ജീവിക്കുമായിരുന്നൊ..?
[കവിത നല്ലതായിട്ടുണ്ട് നയിസ് ഇനിയും തുടരുക]
വേര്‍പാടിന്‍റെ നൊമ്പരം ഞാനും ഒന്നു പകര്‍ത്തിയിട്ടുണ്ട് സമയം കിട്ടുമ്പോള്‍ ഒന്നു നോക്കുക.
http://minnaminungukal.blogspot.com

ദീപു കെ നായര്‍ said...

അമൃത,

മനോഹരമാണു നിങ്ങളുടെ രചനാവൈഭവം. മനസ്സിലെ നൊമ്പരച്ചീളുകള്‍ വാങ്മയചിത്രങ്ങളായി നിരത്തിവയ്ക്കുമ്പോള്‍ വേദനയുടെ സൗന്‍ ദര്യം തിരിച്ചറിയാനാകുന്നു. ഇനിയും കരുത്തുറ്റ രചനകള്‍ അമൃതയില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു.

വായിയ്ക്കുക: thilakam.blogspot.com

:: niKk | നിക്ക് :: said...

“ഇരുട്ടിനേക്കാള്‍ കറുപ്പായിരുന്നു”

അതേതു കളര്‍ വാരസ്യാരേ? :O

Vipin M said...

An alternate -

Love never create a graveyard,
love crate always heaven.

lost feelings create desire,
It smell as a hot as chilly.

Cheating create a wound in heart,
With a knife of love,
I don't know how it smell.

Failure make you to love more,
You love one, who lost for you.
It never leave you,
You may love one more in life.
You love more than any one,
Who didn't lost their love ...

Note : Simple maths 1+1=2 :)

Seena said...

Kavithayezhuthil Amrita moshamalla kettoo..ente manassilum ithiri kavithayunde..iniyum kaanam..

satheesh said...

really nice yaar.