06 December 2007

കാമുകി



" മണിക്കൂറുകളെ-
വേദനയില്ലാതെ വധിച്ച്‌;
നിദ്രയുടെ കയത്തില്‍ നിന്ന്‌,
ഇരുട്ടിന്റെ പുതപ്പ്‌ വകഞ്ഞുമാറ്റി
സൂര്യനെത്തുമ്പോഴാണ്‌-
പകല്‍ പിറവിയെടുക്കുന്നതെന്ന്‌
എന്തേ നിങ്ങളെന്നോട്‌ പറഞ്ഞില്ല."


"പുലരി മുതല്‍ സൂര്യനോടൊത്ത്;
സല്ലപിച്ചൊടുവില്‍-
മാതുലന്‍ അമ്പിളിയില്‍ നിന്നും
മറയ്ക്കാന്‍ വേണ്ടിയത്രെ,
കാമുകിയാം സമുദ്ര-
സൂര്യനെ;
കാര്‍മുകിലിനുള്ളില്‍ ഒളിപ്പിച്ചതെന്ന്‌;"


"അപ്സരസ്സിനെ പോല്‍ വെല്ലും;
സൗന്ദര്യറാണിയാം സാഗര-
ആവേശത്താല്‍ മതി മറന്ന്‌,
സമ്മാനിച്ച ചുടുംചുംബനമാണ്‌
പ്രതാപിയാം കാമുകനെ
പുലരിയ്ക്കൊടുവില്‍-
ചുട്ടുപൊള്ളിച്ചതെന്ന്‌;"


"രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്‌
തിരകളുടെ രഹസ്യമെന്ന്‌;"


"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്‌
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്‌;"

"എന്തേ.................
നിങ്ങളെന്നോട്‌ പറഞ്ഞില്ല."