
അവന്റെ നിഴല്‍ മാത്രമാണ്,
മറഞ്ഞിരിക്കുകയായിരുന്നു അവ;
ഉമ്മറപ്പടിയ്ക്കപ്പുറം -
പാതി ചാരിയിട്ട വാതിലിനുപിന്നില്‍"
"അയല്‍പക്കത്തെ കൊച്ചുകൂട്ടര്‍ക്കൊപ്പം;
തൊടിയിലെ മാവില്‍ വലിഞ്ഞുകയറുമ്പോള്‍-
ഞാന്‍ ആവന്റെ നിഴല്‍ വീണ്ടും കണ്ടു,
മരങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കും വിധത്തില്‍"
"സ്കൂളില്‍ പോവുന്ന വഴിയില്‍;
ആധുനികയുഗത്തിലെ വാഹനരാക്ഷസന്‍മാര്‍-
കുതിച്ചുകൊണ്ടിരിക്കുന്ന റോഡരികിലും;
അവനെ; അല്ല അവന്റെ നിഴലിനെ ഞാന്‍ കണ്ടു"
"കൂട്ടുകാരിയുടെ സ്കൂട്ടറെടുത്ത്;
ചിലപ്പോഴൊക്കെ നഗരത്തിലെ-
തിരക്കേറിയ ഹൈവേയിലൂടെ,
മത്സരിച്ചോടിക്കുമ്പോള്‍ പലപ്പോഴും-
എനിക്കവനെ കാണാന്‍ കഴിഞ്ഞു,
ചില വാഹനങ്ങളുടെ പിറകിലായ്......"
"ഒടുവില്‍ ജീവിതസായാഹ്നത്തില്‍-
ചാരുകസേരയില്‍ ഉമ്മറത്തിരിക്കവെ,
നിലാവുള്ള ഒരു തണുത്ത രാത്രിയില്‍-
എനിക്കവനെ വ്യക്തമായി കാണാന്‍ കഴിഞ്ഞു,
അതവനായിരുന്നു; - മരണം"