
"പ്രണയത്തിന്റെ ശവപ്പറമ്പില്‍-
കുഴിച്ചുമൂടപ്പെട്ട നൊമ്പരങ്ങള്‍ക്ക്
മരണത്തിന്റ ഗന്ധമുണ്ടായിരുന്നു".
"തപ്ത നിശ്വാസങ്ങള്‍ തീര്‍ത്ത-
നഷ്ടസ്വപ്നങ്ങള്‍ക്ക്;
ജഡത്തിന്റെ മരവിപ്പായിരുന്നു".
"ഊതി വീര്‍പ്പിച്ചെടുത്ത-
പ്രണയനാടകത്തിന് പിന്നിലെ,
വഞ്ചനകള്‍ക്ക്;
ഇരുട്ടിനേക്കാള്‍ കറുപ്പായിരുന്നു".
"പ്രണയപരാജയങ്ങളുടെ കയ്പുനീര്‍-
കണ്ണടയ്ക്കാതെ കുടിക്കുന്നതത്രെ നന്ന്
കാരണം;ശൂന്യതയുടെ കാണാക്കഴങ്ങളിലേക്ക്
വീണ്ടും സ്വയം മറന്ന് ചാടാതിരിക്കാന്‍......"
"അവനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍-
ഇനി;വേര്‍പാടിന്റെ വ്യഥയുണ്ടാവില്ല,
കാരണം;ഇല്ല; .............. എനിക്കറിയില്ല.......!"